Advertisement

നല്ല ചൂടോടെ ഒരു ചുക്കുകാപ്പി കുടിച്ചാലോ

June 4, 2021
Google News 1 minute Read

മഴക്കാലത്ത് ആഹരവും വെള്ളവും എല്ലാം ഏറെ സൂക്ഷിച്ചു വേണം. രോഗങ്ങള്‍ വേഗം പിടിപെടാന്‍ സാധ്യതയുള്ള കാലാവസ്ഥയാണ്. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും ദഹനത്തിനും എല്ലാം നല്ലതാണ് ചുക്കുകാപ്പി. ചുക്കുകാപ്പി കുടിച്ചാലോ.

ചേരുവകള്‍

പൊടിച്ച ചുക്ക് – രണ്ട് ടീസ്പൂണ്‍
കരിപ്പെട്ടി – അരക്കപ്പ്
വെള്ളം – നാല് കപ്പ്
കുരുമുളകുപൊടി – അര ടീസ്പൂണ്‍
തുളസിയില – നാലെണ്ണം
ഏലയ്ക്ക – രണ്ടെണ്ണം
കാപ്പിപ്പൊടി – കാൽ ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ചുക്കുപൊടി, കരിപ്പെട്ടി, തുളസിയില എന്നിവ ചേര്‍ത്ത് വീണ്ടും തിളപ്പിക്കുക. ശേഷം തൊലി കളഞ്ഞ ഏലക്കയും, കുരുമുളകുപൊടിയും കാപ്പിപ്പൊടിയും ചേര്‍ക്കാം. അടുപ്പില്‍ നിന്നിറക്കി അരിച്ചെടുത്ത് കുടിക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here