സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു; രണ്ട് വിഭാഗങ്ങളെ ഒഴിവാക്കി

സംസ്ഥാനത്തെ മുന്നാക്ക സമുദായ പട്ടിക സർക്കാർ പ്രസിദ്ധീകരിച്ചു. സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സമുദായങ്ങളുടെ പട്ടിക നേരത്തെ മുന്നാക്ക സമുദായ കമ്മിഷൻ തയ്യാറാക്കിയിരുന്നു .സർക്കാർ പക്ഷേ പട്ടിക അംഗീകരിച്ചിരുന്നില്ല. മുന്നാക്ക സംവരണം നടപ്പാക്കാൻ സമുദായ പട്ടിക ആവശ്യമായിരുന്നു.
ഒരു മാസത്തിനകം പട്ടിക പ്രസിദ്ധീകരിക്കണമെന്ന് നേരത്തെ ഹൈക്കോടതി നിർദേശിച്ചിരുന്നു. സമയപരിധി കഴിഞ്ഞതോടെ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യ നടപടിക്ക് എൻ എസ് എസ് ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് പട്ടിക പ്രസിദ്ധീകരിച്ചത്.
നിലവിൽ ഒ.ബി.സി. വിഭാഗ പട്ടികയിൽ ഉൾപ്പെട്ട നായിഡു, നാടാർ, (എസ്ഐയുസിയിൽ ഉൾപ്പെടാത്ത ക്രിസ്തുമതക്കാർ), ശൈവ വെള്ളാള (പാലക്കാട് ജില്ല ഒഴികെ) എന്നീ വിഭാഗങ്ങളെ ഒഴിവാക്കി 164 വിഭാഗങ്ങളെ സംവരണേതര വിഭാഗമായി ഉൾപ്പെടുത്തിയാണ് സംവരേണതര പട്ടിക പുറത്തിറക്കിയിരിക്കുന്നത്.
Story Highlights: state declared forward caste list
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here