Advertisement

പിഡബ്ല്യു ഫോർയു മൊബൈൽ ആപ്ലിക്കേഷന്റെ പ്രമോ വിഡിയോ പങ്കുവച്ച് മന്ത്രി മുഹമ്മദ് റിയാസ്

June 5, 2021
Google News 1 minute Read

പിഡബ്ല്യു ഫോർയു മൊബൈൽ ആപ്ലിക്കേഷന്റെ പ്രമോ വിഡിയോ ഫേസ്ബുക്കിലൂടെ പങ്കുവച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിൻറെ റോഡുകളെ പറ്റി പരാതി അറിയിക്കുന്നതിനുള്ള മൊബൈൽ ആപ്പാണ് പിഡബ്ല്യു ഫോർയു. മൊബൈൽ ആപ്ലിക്കേഷൻ ഏഴാം തീയതി ഔദ്യോഗികമായി നിലവിൽ വരും.

റോഡിലെ പ്രശ്‌നങ്ങളും പരാതികളും ഫോട്ടോ എടുത്ത് അപ്ലോഡ് ചെയ്യാനും വിവരങ്ങൾ രേഖപ്പെടുത്താനും സാധിക്കും തരത്തിലാണ് പിഡബ്ല്യുഡി ഫോർ യു മൊബൈൽ തയ്യാറാക്കിയിരിക്കുന്നത്. ഡിജിറ്റലൈസേഷൻ പൂർത്തീകരിച്ച 4000 കിലോമീറ്റർ റോഡുകളുടെ ഡിജിറ്റലൈസേഷൻ ആപ്പിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഡിജിറ്റലൈസേഷൻ പൂർത്തിയായ റോഡുകളുടെ വിവരങ്ങൾ മൊബൈൽ ആപ്പിൽ വന്നാൽ അപ്പോൾ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അയച്ചുകൊടുക്കും. പരാതികൾ സമയബന്ധിതമായി പരിഹരിക്കാനുള്ള നടപടികളും സ്വീകരിക്കും.

Story Highlights: promo video of pwd4u app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here