ക്ലബ്ഹൗസ് പണിമുടക്കി; റൂമിൽ കയറാൻ സാധിക്കുന്നില്ല

ക്ലബ് ഹൗസ് തകരാർ പരിഹരിച്ചു (Updated at 10.58pm)
ക്ലബ് ഹൗസ് തകരാർ പരിഹരിച്ചു. അൽപനേരം മുൻപാണ് ആപ്പ് പൂർവ സ്ഥിതിയിലേക്ക് എത്തിയത്.
ക്ലബ്ഹൗസ് പ്രവർത്തനത്തിൽ തടസം നേരിടുന്നതായി റിപ്പോർട്ട്. ക്ലബ്ഹൗസിലെ റൂമുകളിൽ കയറാൻ സാധിക്കുന്നില്ലെന്ന് ഉപഭോക്താക്കൾ റിപ്പോർട്ട് ചെയ്തു. റൂമിൽ കയറാൻ ശ്രമിക്കുമ്പോൾ എറർ എന്ന് ചുവപ്പ് നിറത്തിലുള്ള ബാനറിൽ എഴുതി കാണിക്കുന്നുണ്ട്.
വളരെ ചുരുങ്ങിയ കാലത്തിനിടെ തന്നെ ഏറെ ജനപ്രീതി നേടിയ ആപ്പ് പണിമുടക്കിയത് ഉപഭോക്താക്കളെ വിഷമിപ്പിച്ചിരിക്കുകയാണ്. എന്നാൽ പ്രവർത്തന തസത്തെ കുറിച്ച് ഇതുവരെ ആപ്പ് അധികൃതർ പ്രതികരിച്ചിട്ടില്ല.
നേരത്തെ ആഗോള മാധ്യമ സ്ഥാപനങ്ങളായ ബി.ബി.സി, ന്യൂയോർക്ക് ടൈംസ് ഉൾപ്പെടെ നിരവധി വാർത്താമാധ്യമ വെബ്‌സൈറ്റുകൾ പ്രവർത്തനരഹിതമായതായി വാർത്ത വന്നിരുന്നു.
ഓസ്‌ട്രേലിയ, യുകെ, യുഎസ്, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ, ഇന്ത്യൻ സമയം ചൊവ്വാഴ്ച വൈകിട്ടാണ് വെബ്‌സൈറ്റുകൾ ലഭിക്കാതിരുന്നത്. ‘Error 503’ എന്ന സന്ദേശമാണ് സൈറ്റുകളിൽ കയറുമ്പോൾ ലഭിച്ചത്. പ്രമുഖ സി.ഡി.എൻ. (കണ്ടന്റ് ഡെലിവറി നെറ്റ്‌വർക്ക്) പ്രൊവൈഡറായ ‘ഫാസ്റ്റ്‌ലി’യിൽ ഉണ്ടായ തകരാറാണ് പ്രശ്‌നത്തിനു കാരണം. പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനു ശ്രമം തുടരുകയാണെന്ന് ഫാസ്റ്റിലിയുമായി ബന്ധപ്പെട്ട അധികൃതർ വ്യക്തമാക്കിയിരുന്നു.
Story Highlights: club house down
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here