Advertisement

സ്വന്തം വീടും സ്ഥലവും സിപിഐഎമ്മിന് ദാനം ചെയ്യാന്‍ ഒരുങ്ങി ജനാര്‍ദ്ദനന്‍; കുടുംബത്തെ വഴിയാധാരമാക്കാനില്ലെന്ന് പാര്‍ട്ടി

June 9, 2021
Google News 2 minutes Read

സ്വന്തം വീടും സ്ഥലവും പാര്‍ട്ടിക്ക് ദാനമായി നല്‍കാനുള്ള തീരുമാനവുമായി മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേക്ക് രണ്ട് ലക്ഷം രൂപ നല്‍കിയ കണ്ണൂരിലെ ബീഡി തൊഴിലാളി ജനാര്‍ദ്ദനന്‍. ജനോപകാരപ്രദമായി ഉപയോഗിക്കാനാണ് ഭൂമിയും വീടും വിട്ടുനല്കുന്നത്. എന്നാല്‍ ജനാര്‍ദ്ദനന്റെ തീരുമാനത്തെ അഭിനന്ദിച്ച സിപിഐഎം കുടുംബത്തെ വഴിയാധാരമാക്കുന്ന നടപടിയിലേക്കില്ലെന്ന നിലപാടാണ് സ്വീകരിച്ചത്.

ആകെ മുന്നോട്ട് വയ്ക്കുന്ന കാര്യം ഇരുപത് ലക്ഷം രൂപ രണ്ട് മക്കള്‍ക്കായി നല്‍കണമെന്നതാണ്. ബാക്കി മുഴുവനായും ജനങ്ങള്‍ക്ക് വേണ്ടി പാര്‍ട്ടിക്ക് ഉപയോഗിക്കാം. ബാങ്കില്‍ ആകെയുള്ള സമ്പാദ്യമായ രണ്ട് ലക്ഷത്തി 850 രൂപയില്‍, രണ്ട് ലക്ഷവും വാക്‌സിന്‍ ചലഞ്ചിലേക്ക് നല്‍കിയ ജനാര്‍ദനന്‍ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയാണ്.

എന്നാല്‍ അച്ഛന്റെ തീരുമാനത്തില്‍ രണ്ട് പെണ്മക്കള്‍ക്കും വിയോജിപ്പുണ്ട്. ജനാര്‍ദനന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സിപിഐഎം പക്ഷെ വീടും സ്ഥലവും ഏറ്റെടുക്കില്ല. സിപിഐഎം നിലപാട് അറിയിച്ചെങ്കിലും തീരുമാനത്തില്‍ നിന്നു ജനാര്‍ദ്ദനന്‍ പുറകോട്ടില്ല. അല്ലെങ്കില്‍ അനാഥാലയത്തിനു നല്‍കുമെന്ന് ജനാര്‍ദനന്റെ നിലപാട്. മക്കള്‍ക്കും പാര്‍ട്ടിക്കും ജനാര്‍ദനന്‍ വഴങ്ങുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

Story Highlights: janardanan, cpim, donation

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here