നിങ്ങളുടെ ആധാർ പിഎഫ് അക്കൗണ്ടുമായി ബന്ധിപ്പിച്ചോ ? ഇല്ലെങ്കിൽ ഈ മാസം മുതൽ പണം നഷ്ടമായേക്കാം

പ്രൊവിഡന്റ് ഫണ്ട് ലഭിക്കുന്നതിന് അക്കൗണ്ടുമായി ആധാർ ബന്ധിപ്പിക്കുന്നത് നിർബന്ധമാക്കി. ഈ മാസം മുതൽ ഇത് ബാധകമാകും.
ഇപിഎഫ് അക്കൗണ്ടുമായി ആധാർ നമ്പർ ലിങ്ക് ചെയ്തില്ലെങ്കിൽ പിഎഫ് തുക അക്കൗണ്ടിൽ ലഭിക്കില്ലെന്നാണ് ഉത്തരവിൽ പറയുന്നത്.
ഇസിആർ അഥവാ ഇലക്ട്രോണിക്ക് ചലാൻ കം റിട്ടേൺ ഫയൽ ചെയ്യുന്നതിനുള്ള മാർഗനിർദേശവും അധികൃതർ പുതുക്കി. പുതിയ നിർദേശം പ്രകാരം ആധാറും പിഎഫ് യുഎഎന്നും (യൂണിവേഴ്‌സൽ അക്കൗണ്ട് നമ്പർ) ലിങ്ക് ചെയ്ത ജീവനക്കാർക്ക് മാത്രമേ തൊഴിൽ ഉടമയ്ക്ക് ഇസിആർ ഫയൽ ചെയ്യാൻ സാധിക്കുകയുള്ളു.
Read Also : ആധാറും പിഎഫ് അക്കൗണ്ടും തമ്മിൽ ബന്ധിപ്പിക്കാൻ 3 വഴികൾ
ആധാർ സീഡിംഗ് പ്രക്രിയ പൂർത്തിയാക്കിയ ശേഷം തൊഴിൽ ഉടമയ്ക്ക് ആധാർ ബന്ധിപ്പിക്കാത്ത യുഎഎൻ ഉള്ള ജീവനക്കാരന്റെ ഇസിആർ ഫയൽ ചെയ്യാം.
ഇപിഎഫ്ഒ പോർട്ടലിൽ ആധാർ ബന്ധിപ്പിക്കുന്നത് വരെ ജീവനക്കാരന് പിഎഫ് തുക ലഭിക്കില്ല. ആധാർ നമ്പറുമായി ബിന്ധിപ്പിച്ചില്ലെങ്കിൽ പിഎഫുമായി ബന്ധപ്പെട്ട മറ്റ് ആനുകൂല്യങ്ങളും നഷ്ടമാകും.
Story Highlights: Link EPF with Aadhaar or You will not Get PF Money
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here