പുതിയ ഐടി നിയമ ഭേദഗതി അംഗീകരിച്ച് ട്വിറ്റർ

കേന്ദ്ര സർക്കാരിന് വഴങ്ങി ട്വിറ്റർ. കേന്ദ്ര സർക്കാർ അവതരിപ്പിച്ച പുതിയ ഐടി നിയമ ഭേദഗതി ട്വിറ്റർ അംഗീകരിച്ചു. ഐ.ടി ദേഭഗതി നിയമ പ്രകാരമുള്ള ഉദ്യോഗസ്ഥരെ ട്വിറ്റർ ഇന്ത്യയിൽ നിയമിച്ചു. പരാതിപരിഹാര ഉദ്യോഗസ്ഥനെയും നോഡൽ ഓഫീസറെയുമാണ് നിയമിച്ചത.്
ഇന്ത്യയോട് പ്രതിജ്ഞാബദ്ധമെന്ന് ട്വിറ്റർ വീണ്ടും ആവർത്തിച്ചു. പുതിയ ഐ.ടി. ഭേദഗതി നിയമം പാലിക്കാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ട്വിറ്റർ വക്താവ് വ്യക്തമാക്കി. നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി കേന്ദ്ര സർക്കാരിനെ അറിയിച്ചു.
സർക്കാരുമായുള്ള ക്രിയാത്മക ചർച്ചകൾ തുടരുമെന്നും ട്വിറ്റർ അറിയിച്ചു.
നിയമം നടപ്പിലാക്കാതെ ഇന്ത്യയിൽ തുടരാൻ അനുവദിക്കില്ലെന്ന് ഐ.ടി. മന്ത്രാലയം അന്ത്യശാസനം നൽകിയതിനെ തുടർന്നാണ് ട്വിറ്റർ സർക്കാറിനു വഴങ്ങിയത്. നിയമം പൂർണരീതിയിൽ നടപ്പിലാക്കാൻ ട്വിറ്റർ ഒരാഴ്ച സാവകാശം തേടിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here