Advertisement

അസാറാം ബാപ്പു കേസ്; ജാമ്യത്തെ എതിർത്ത് പെൺകുട്ടിയുടെ പിതാവ് സുപ്രിംകോടതിയിൽ

June 10, 2021
Google News 1 minute Read

ആൾദൈവം അസാറാം ബാപ്പു പ്രതിയായ ബലാത്സംഗക്കേസിൽ ജാമ്യാപേക്ഷയെ എതിർത്ത് പെൺകുട്ടിയുടെ പിതാവ് സുപ്രിംകോടതിയിലേക്ക്. ഉന്നത സ്വാധീനവും രാഷ്ട്രീയ പിടിപാടുമുള്ള അസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചാൽ തനിക്കും മകൾക്കും നേരെ ആക്രമണമുണ്ടാകുമെന്ന് ഭയക്കുന്നതായി പിതാവ് പറഞ്ഞു.

അസാറാമിന് രാജ്യത്ത് എല്ലായിടത്തും സ്വാധീനിക്കാൻ ആളുകളുണ്ടെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. കേസിന്റെ വിചാരണ ഘട്ടത്തിലും താനും കുടുംബവും നിരവധി ഭീഷണികൾ നേരിട്ടെന്നും ഹർജിയിൽ വ്യക്തമാക്കുന്നു. ചികിത്സാ സംബന്ധിയായ കാര്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് അസാറാം ബാപ്പു ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.

ഉത്തർപ്രദേശിലെ ഷാജഹാൻപുർ സ്വദേശിനിയായ പെൺകുട്ടി അസാറാം ബാപ്പുവിന്റെ മനായി ഗ്രാമത്തിലെ ആശ്രമത്തിൽ താമസിച്ചുപഠിക്കുന്നതിനിടെയാണ് ബലാത്സംഗത്തിന് ഇരയായത്. 2013 ആഗസ്ത് 31 മുതൽ അസാറാം ബാപ്പു ജയിലിലാണ്. ഇയാൾക്കെതിരെ ഗുജറാത്തിലും ബലാത്സംഗക്കേസുണ്ട്.

Story Highlights: asaram bappu rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here