മരുന്ന് ക്ഷാമം; ബ്ലാക്ക്ഫംഗസ് ബാധിതന് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി

ബ്ലാക്ക്ഫംഗസ് ബാധിച്ച കൊച്ചി മരട് സ്വദേശി ബാബുവിന് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി. സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്ന കാരണത്താൽ ചികിത്സ കിട്ടുന്നില്ലെന്നാണ് ബാബുവിന്റെ ബന്ധുക്കളുടെ ആരോപണം. എറണാകുളത്തെ സർക്കാർ ആശുപത്രികളിൽ മരുന്നില്ലെന്നും സ്വകാര്യ ആശുപത്രികളിലെ മരുന്നിന്റെ വില കുടുംബത്തിന് താങ്ങാനാകുന്നില്ലെന്ന് കുടുംബം പറയുന്നു.
അഞ്ച് ദിവസം മുൻപാണ് മരട് സ്വദേശി കെ എ ബാബുവിന് ബ്ലാക്ക്ഫംഗസ് സ്ഥിരീകരിക്കുന്നത്. ചികിത്സ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ആരോഗ്യ മന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. എറണാകുളം ജനറൽ ആശുപത്രിയിലാണ് നിലവിൽ ബാബു ചികിത്സയിലുള്ളത്. സ്വന്തം നിലയിൽ ഓപറേഷൻ ചെയ്യാമെന്നും എന്നാൽ ബ്ലാക്ക്ഫംഗസ് മരുന്ന് ലഭ്യമല്ലെന്നുമാണ് ആശുപത്രിയുടെ വാദം.
Story Highlights: unavailability of black fungus medicine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here