മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ; മുന്നറിയിപ്പ് നൽകിയിരുന്നു എന്ന് കെ രാജു; ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു എന്ന് ഇ ചന്ദ്രശേഖരൻ

വയനാട് മുട്ടില്‍ മരംമുറിയില്‍ പ്രതികരണവുമായി മുൻമന്ത്രിമാർ. വിവാദ ഉത്തരവിൽ റവന്യൂ വകുപ്പിന് മുന്നറിയിപ്പ് നൽകിയിരുന്നതായി മുൻ വനം മന്ത്രി കെ രാജു 24 ന്യൂസിനോട് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഉത്തരവ് പിൻവലിച്ചത്. ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയെങ്കിൽ നടപടി ഉണ്ടാകണം. വനം റവന്യൂ വകുപ്പുകൾ പ്രഖ്യാപിച്ച അന്വേഷണം സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
അതേസമയം മരംമുറിയില്‍ വ്യാപക ക്രമക്കേടുണ്ടായതായും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതിനാല്‍ നടപടിക്രമങ്ങള്‍ വൈകിയെന്നും മുന്‍ റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ 24 ന്യൂസിനോട് പറഞ്ഞു.
‘ഉത്തരവ് ദുര്‍വ്യാഘ്യാനം ചെയ്തു. സദുദ്ദേശത്തോടെയാണ് ഉത്തരവിറക്കിയത്. കൃഷിക്കാരുടെയും കര്‍ഷക സംഘടകളുടേയും കത്തുകളുടേയും അപേക്ഷകളുടേയും അടിസ്ഥാനത്തിലാണ് 2020 ഒക്ടോബറില്‍ ഉത്തരവിറക്കിയത്. 1964ലെ ഭൂപതിവ് ചട്ടമനുസരിച്ച് കര്‍ഷകര്‍ നട്ടുപിടിപ്പിച്ചതോ, കിളിര്‍ത്തുന്നവന്നതോ ആയ മരങ്ങളാണ് മുറിച്ച് മാറ്റാന്‍ ഉത്തരവിറക്കിയത്.’
‘റിസര്‍വ് മരങ്ങള്‍ മുറിക്കാന്‍ പാടില്ല. എല്ലാ പട്ടയ ഭൂമികളിലേയും മരങ്ങള്‍ മുറിക്കാന്‍ പാടില്ല. അതു മുറിക്കാന്‍ ഉദ്യോഗസ്ഥരുടെ പ്രത്യേക അനുമതി വേണം. പക്ഷേ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടതിനാല്‍ ഉത്തരവ് റദ്ദുചെയ്യുകയായിരുന്നു. ഉത്തരവ് വ്യാപകമായി ദുര്‍വ്യാഖ്യാനം ചെയ്തു. വനം ഉദ്യോഗസ്ഥരുമായും വകുപ്പുമായും ചര്‍ച്ച നടത്തിയതിന്റ അടിസ്ഥാനത്തിലാണ് ഉത്തരവിറക്കിയത്’-മുന്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here