Advertisement

പി കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്

June 11, 2021
Google News 1 minute Read
thomas jacob

കേശവദേവ് ട്രസ്റ്റിന്റെ 17 -മത് പി കേശവദേവ് സാഹിത്യ പുരസ്‌കാരം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ തോമസ് ജേക്കബിന്. മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടറായ ഇദ്ദേഹത്തിന്റെ സംഭാവനകള്‍ കണക്കിലെടുത്താണ് പുരസ്‌കാരം.

ജോര്‍ജ്ജ് ഓണക്കൂര്‍ അധ്യക്ഷനായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡയാബ്സ്ക്രീൻ കേരള കേശവദേവ് പുരസ്‌കാരത്തിന് മുംബൈയിലെ പ്രമുഖ ആരോഗ്യ വിദ്യാഭ്യാസ വിദഗ്ധന്‍ ഡോ. ശശാങ്ക് ആര്‍ ജോഷിയെ തെരഞ്ഞെടുത്തു. ജൂണ്‍ 18ന് വൈകുന്നേരം നാലു മണിക്ക് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പുരസ്‌കാരങ്ങള്‍ സമ്മാനിക്കും.

Story Highlights: thomas jacob, literature

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here