Advertisement

ആറ് വയസ്സുകാരിക്ക് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സ് പുരസ്‌കാരം

June 11, 2021
Google News 0 minutes Read

ഒ​രു മി​നി​റ്റി​ല്‍ 68 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും നാ​ല് മി​നി​റ്റി​ല്‍ 196 രാ​ജ്യ​ങ്ങ​ളു​ടെ പേ​രും ത​ല​സ്ഥാ​ന​വും പ​റ​ഞ്ഞ് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയിരിക്കുകയാണ് കല്പറ്റ സ്വദേശിയായ അന്ന സന്തോഷ് എന്ന കൊച്ചു മിടുക്കി.

കൊ​വി​ഡി​നെ തു​ട​ര്‍ന്ന് ഏ​ഷ്യ ബു​ക്ക് ഓ​ഫ് റെ​ക്കോ​ഡ് അ​ധി​കൃ​ത​ര്‍ മെഡലും സർട്ടിഫിക്കറ്റും ക​ല​ക്ട​റേ​റ്റി​ല്‍ അയച്ചു കൊടുക്കുകയായിരുന്നു. ക​ല​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ക​ല​ക്ട​ര്‍ ഡോ. ​അ​ദീ​ല അ​ബ്​​ദു​ല്ല അ​ന്ന​ക്ക് പുരസ്‌കാരം സ​മ്മാ​നി​ച്ചു.

വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി ചെ​യ​ര്‍പേ​ഴ്‌​സ​ൻ ഉ​ഷ ത​മ്പി, ര​ക്ഷി​താ​ക്ക​ളാ​യ പു​ല്‍പ​ള്ളി വേ​ലി​യ​മ്പം ന​ട​ക്കു​ഴ​ക്ക​ല്‍ വീ​ട്ടി​ല്‍ സ​ന്തോ​ഷ് ജോ​സ്, ചി​ഞ്ചു സ​ന്തോ​ഷ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. പു​ല്‍പ​ള്ളി സെൻറ് മേ​രീ​സ് ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്‌​കൂ​ളി​ലെ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ര്‍ഥി​നി​യാ​ണ് അന്ന.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here