ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി വാർണറും സ്റ്റോയിനിസും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിൽ നിന്ന് പിന്മാറി ഓസീസ് താരങ്ങളായ ഡേവിഡ് വാർണറും മാർക്കസ് സ്റ്റോയിനിസും. ഇംഗ്ലണ്ടിലെ കൊവിഡ് ബാധയുമായി ബന്ധപ്പെട്ട ആശങ്കയാണ് കാരണം. ഇരുവരുടെയും പിന്മാറ്റം നിരാശാജനകമാണെന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് പ്രതികരിച്ചു.
ദി ഹണ്ട്രഡിൽ സതേൺ ബ്രേവ് ടീലാണ് ഇരു താരങ്ങളും ഉൾപ്പെട്ടിരുന്നത്. ഇരുവർക്കും പകരം വിദേശ കളിക്കാരെ ടീമിലെത്തുന്നത് പരിഗണിക്കുമെന്ന് ഇംഗണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി. ടൂർണമെൻ്റുമായി മുന്നോട്ടുപോകുമെന്നും ഇസിബി അറിയിച്ചു.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: Warner Stoinis pull out of The Hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here