ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (12-06-2021)
‘ബയോ വെപൺ തന്നെയാണ് പ്രഫുൽ പട്ടേൽ’; ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെ സുധാകരൻ
ബയോ വെപൺ പദപ്രയോഗത്തിൽ രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ലക്ഷദ്വീപ് സ്വദേശിയും സംവിധായികയുമായ ആയിഷ സുൽത്താനയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ആർഎസ്എസ് അജണ്ടകൾ നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നടപടികൾക്കെതിരെ പോരാടുമെന്നും ആയിഷയ്‌ക്കെതിരായ നടപടി ഫാസിസ്റ്റ് നയത്തിന്റെ ഭാഗമാണെന്നും സുധാകരൻ
അഫ്ഗാനില്‍ ഐ.എസിനായി പ്രവര്‍ത്തിച്ചവരെ തിരികെ പ്രവേശിപ്പിക്കില്ലെന്ന് ഇന്ത്യ. ഭർത്താക്കന്മാർ കൊല്ലപ്പെട്ടവരുടെ ആവശ്യമാണ് വിദേശകാര്യവകുപ്പ് നിരാകരിച്ചത്. അഫ്ഗാൻ ഭരണകൂടത്തിന്റെ അഭ്യർത്ഥനയും ഇന്ത്യ തള്ളി.
കെപിസിസി പുനസംഘടന; ജംബോ കമ്മറ്റി ഉണ്ടാകില്ല
കെപിസിസി പുനസംഘടനയിൽ പരമാവധി 50 ഭാരവാഹികളെ മാത്രം നിയമിക്കാനുള്ള സാധ്യത പരിഗണിക്കുന്നു. 25 ജനറൽ സെക്രട്ടറിമാരെയും 20 സെക്രട്ടറിമാരെയുമാണ് നിയമിക്കാൻ സാധ്യത. ജംബോ കമ്മറ്റിയും വൈസ് പ്രസിഡന്റ് പദവിയും ഉണ്ടാകില്ലെന്നും സൂചനയുണ്ട്.
സ്വര്‍ണക്കടത്ത് കേസ്; ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ്
സ്വര്‍ണക്കടത്ത് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന് എതിരെ ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. അന്വേഷണം അട്ടിമറിക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതെന്നും ആരോപണം.
ബ്ലാക്ക് ഫംഗസ്; രാജ്യത്ത് മൂന്നാഴ്ചയ്ക്കിടെ കേസുകളില്‍ 150 ശതമാനം വര്‍ധന
രാജ്യത്ത് ബ്ലാക്ക് ഫംഗസ് കേസുകളില്‍ വന്‍ വര്‍ധന. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ബ്ലാക്ക് ഫംഗസ് കേസുകളില്‍ 150 ശതമാനം വര്‍ധനയുണ്ടായെന്നാണ് കണക്ക്. രാജ്യത്ത് ഇതുവരെ 31216 ബ്ലാക്ക് ഫംഗസ് ബാധയും അതുമായി ബന്ധപ്പെട്ട് 2109 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കൊവിഡ് സ്ഥിതിവിവര കണക്ക്; സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രാലയം
സംസ്ഥാനങ്ങള്‍ക്ക് കൊവിഡ് സ്ഥിതിവിവരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് പ്രത്യേക മാര്‍ഗനിര്‍ദേശം ഇറക്കി കേന്ദ്രസര്‍ക്കാര്‍. മരണ കണക്കുകള്‍ മറച്ചുവയ്ക്കുന്ന സാഹചര്യത്താലാണിത്. ജില്ലാതലത്തില്‍ ഒന്നിലധികം പരിശോധനമാര്‍ഗങ്ങള്‍ അവലംബിക്കണം.
ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍
സംസ്ഥാനത്ത് ഇന്നും നാളെയും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. അവശ്യമേഖലയില്‍ ഉള്ളവര്‍ക്ക് മാത്രമാണ് ഇളവ്. അനാവശ്യമായി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടി സ്വീകരിക്കും. അത്യാവശ്യത്തിന് പുറത്തിറങ്ങുന്നവര്‍ സത്യവാങ്മൂലം കരുതണം.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here