Advertisement

മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധം

June 13, 2021
Google News 0 minutes Read
martin joseph

കൊച്ചി ഫ്‌ളാറ്റ് പീഡനക്കേസ് പ്രതി മാര്‍ട്ടിന്‍ ജോസഫിന് മണി ചെയിന്‍ തട്ടിപ്പുമായി ബന്ധമെന്ന് പൊലീസ്. നിരോധിത മണി മാര്‍ക്കറ്റിംഗ് ശൃഖലകളുമായി ആയിരുന്നു പ്രതിക്ക് ബന്ധമുണ്ടായിരുന്നത്. പണം വാങ്ങി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും നടത്തിയിരുന്നു. പീഡനത്തിന് ഇരയായവരില്‍ നിന്ന് പോലും ഇയാള്‍ പണം വാങ്ങിയെന്നും വിവരം.

ഇയാളുടെ സാമ്പത്തിക വിവരങ്ങള്‍ അന്വേഷിക്കുന്നതിനിടയില്‍ ആണ് വെളിപ്പെടുത്തല്‍. മാര്‍ട്ടിന് അക്കൗണ്ടുള്ള ബാങ്കുകള്‍ക്ക് നോട്ടീസ് നല്‍കി. സാമ്പത്തിക ഉറവിടം അന്വേഷിക്കാനാണ് നീക്കം.

ലഹരി മാഫിയയുമായും മാര്‍ട്ടിന് ബന്ധമെന്നും വിവരം. ഫ്‌ളാറ്റുകള്‍ കേന്ദ്രീകരിച്ച് ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ സംഘാടകനായിരുന്നു മാര്‍ട്ടിന്‍. കുറ്റകൃത്യത്തിന്റെ കണ്ണികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മാര്‍ട്ടിന്‍ ചെറിയ മീനല്ലെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. സ്ത്രീകളെ പീഡനത്തിന് ഇരയാക്കുമ്പോഴും മാര്‍ട്ടിന്‍ ലഹരി മരുന്ന് ഉപയോഗിച്ചിരുന്നുവെന്നും വിവരം.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here