ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (14-06-2021)
സൂപ്രണ്ടിനെ തള്ളി പി.ജി ഡോക്ടേഴ്‌സ്; തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കൊവിഡിതര ചികിത്സ മുടങ്ങിയെന്ന് വെളിപ്പെടുത്തല്‍
തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ തള്ളി പി. ജി ഡോക്ടേഴ്‌സിന്റെ സംഘടന. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കൊവിഡിതര ചികിത്സ മുടങ്ങുന്നുണ്ടെന്ന് പി.ജി ഡോക്ടേഴ്‌സ് പറയുന്നു
സിസ്റ്റർ ലൂസി കളപ്പുരയുടെ അപ്പീൽ തള്ളി; പുറത്താക്കൽ നടപടി ശരിവച്ച് വത്തിക്കാൻ സഭാ കോടതി
സിസ്റ്റർ ലൂസി കളപ്പുരയെ സന്യാസ സമൂഹത്തിൽ നിന്ന് പുറത്താക്കിയതിനെതിരെ സമർപ്പിച്ച അപ്പീൽ തള്ളി വത്തിക്കാൻ സഭാ കോടതി. ലൂസി കളപ്പുരയെ പുറത്താക്കിയ നടപടി കോടതി ശരിവച്ചു.
തൃശൂരിൽ മരംമുറിക്കാൻ പാസുകൾ അനുവദിച്ചതിൽ ഗുരുതര വീഴ്ചയുണ്ടായതായി റിപ്പോർട്ട്. വിവാദ ഉത്തരവ് റദ്ദാക്കിയതിന് ശേഷവും മച്ചാട് റെയ്ഞ്ചിന് കീഴിൽ മരംമുറിക്കാൻ പാസ് അനുവദിച്ചുകൊടുത്തു. ഉത്തരവ് റദ്ദാക്കിയ ഫെബ്രുവരി രണ്ടിന് ശേഷം, ഫെബ്രുവരി നാലിന് മരംമുറിക്കാൻ പാസ് അനുവദിച്ചതിന്റെ രേഖകൾ ട്വന്റിഫോറിന് ലഭിച്ചു.
മുട്ടിൽ മരംമുറി വിവാദത്തിൽ സിപിഐ ഇന്ന് പ്രതികരിച്ചേക്കും; കാനം ഇന്ന് തിരുവനന്തപുരത്ത്
മുട്ടിൽ മരംകൊള്ളയിൽ സിപിഐയുടെ പ്രതികരണം ഇന്നുണ്ടായേക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ഇന്ന് തിരുവനന്തപുരത്തെത്തും. മരംമുറി കേസിൽ മുൻമന്ത്രിമാർ പ്രതികരിച്ചിരുന്നെങ്കിലും പാർട്ടിയുടെ മുതിർന്ന നേതാക്കളാരും ഇതുവരെയും പ്രതികരിച്ചിരുന്നില്ല
ഏലക്കുത്തക പാട്ടഭൂമിയിലെ മരംകൊള്ള; കാണാതായ തടി ഇടുക്കിയിൽ നിന്ന് കണ്ടെത്തി
ഏലക്കുത്തക പാട്ടഭൂമിയിൽ ഉൾപ്പെട്ട സ്ഥലത്ത് നിന്ന് മുറിച്ചുകടത്തിയ തടി ഇടുക്കി വെള്ളിലാംകണ്ടത്ത് നിന്ന് വനംവകുപ്പ് പിടികൂടി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്‌ട്രേറ്റർ ഇന്ന് ലക്ഷദ്വീപിലെത്തും; ദ്വീപിൽ ഇന്ന് കരിദിനം
അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഇന്ന് ലക്ഷദ്വീപിലെത്തും. പ്രതിഷേധത്തിന്റെ ഭാഗമായി ഇന്ന് കരിദിനം ആചരിക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ ആഹ്വാനം.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here