ഏലക്കുത്തക പാട്ടഭൂമിയിലെ മരംകൊള്ള; കാണാതായ തടി ഇടുക്കിയിൽ നിന്ന് കണ്ടെത്തി
ഏലക്കുത്തക പാട്ടഭൂമിയിൽ ഉൾപ്പെട്ട സ്ഥലത്ത് നിന്ന് മുറിച്ചുകടത്തിയ തടി ഇടുക്കി വെള്ളിലാംകണ്ടത്ത് നിന്ന് വനംവകുപ്പ് പിടികൂടി. സംഭവത്തിൽ വനംവകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രണ്ടാഴ്ചയിലധികമായി തടികൾ വെള്ളിലാംകണ്ടത്ത് സൂക്ഷിച്ചിരിക്കുകയായിരുന്നു. തടികൾ ഏലം സ്റ്റോറിലേക്ക് വേണ്ടി എത്തിച്ചിരിക്കുകയാണെന്നാണ് വനപാലകരോട് ഉടമ പറഞ്ഞിരുന്നത്.
ഏലം സ്‌റ്റോറിലേക്ക് ആവശ്യങ്ങൾക്ക് സൂക്ഷിച്ച മരമാണ് വനംവകുപ്പ് പിടികൂടിയത്. സിഎച്ച്ആറിൽ നിന്ന് മരംമുറിക്കാൻ വനംവകുപ്പ് വളരെ ചുരുക്കമാണ് അനുമതി നൽകാറുള്ളത്. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കാൻ മുൻകൂർ അനുമതി വാങ്ങണം. എന്നാൽ ഏലക്കുത്തക പാട്ടഭൂമിയിൽ നിന്ന് മരങ്ങൾ മുറിക്കാൻ അനുമതി നൽകിയിട്ടില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി.സംഭവത്തിന്റെ പശ്ചാത്തലത്തിൽ സിഎച്ച്ആർ ഭൂമിയിലെ അനധികൃത മരംമുറികളെ കുറിച്ച് അന്വേഷിക്കാനാണ് വനംവകുപ്പിന്റെ തീരുമാനം.
Story Highlights: wood roberry
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here