Advertisement

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ ട്രെയിന്‍ തട്ടി മരിച്ചു

June 15, 2021
Google News 1 minute Read

ട്രാക്ക് പരിശോധനയ്ക്കിടെ ട്രെയിന്‍ തട്ടി റെയില്‍വേ ജീവനക്കാരന് ദാരുണാന്ത്യം. തൃശൂരിലാണ് സംഭവം. നെടുപുഴ അര്‍ബത്ത് കോളനിയിലെ ഹര്‍ഷകുമാര്‍(40) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടേ കാലോടെയാണ് സംഭവം നടന്നത്.

രാത്രിയില്‍ മണ്‍സൂണ്‍ പട്രോളിംഗ് നടത്തുന്നതിനിടെ രാജധാനി എക്‌സ്പ്രസ് വരുന്നത് കണ്ട് അടുത്ത പാളത്തിലേക്ക് മാറിയ ഹര്‍ഷകുമാറിനേയും മറ്റൊരു ട്രാക്ക്മാന്‍ വിനീഷിനേയും പിന്നിലൂടെ എത്തിയ എഞ്ചിന്‍ ഇടിക്കുകയായിരുന്നു. മഴയുള്ളതിനാല്‍ പിന്നിലൂടെ എന്‍ജിന്‍ വന്ന വിവരം ഇരുവരും അറിഞ്ഞില്ല. ഹര്‍ഷകുമാര്‍ തത്ക്ഷണം മരിച്ചു. ഗുരുതരമായി പരുക്കേറ്റ വിനീഷിനെ ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

Story Highlights: accident

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here