Advertisement

മരംകൊള്ളയില്‍ നിയമോപദേശം തേടി ബിജെപി

June 18, 2021
Google News 2 minutes Read
wood robbery

വനം മുറിക്കലില്‍ ബിജെപി നിയമപോരാട്ടത്തിന്. വനംകൊള്ളയില്‍ ബിജെപി നിയമോപദേശം തേടി. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ അഭിഭാഷകരുമായി കുമ്മനം രാജശേഖരന്‍ ചര്‍ച്ച നടത്തി. എഎസ്ഡി പി വിജയകുമാര്‍, അഡ്വ.കെ രാംകുമാര്‍ തുടങ്ങിയവരുമായി ഓണ്‍ലൈനായാണ് ചര്‍ച്ച നടത്തിയത്.

കോടതിയെ സമീപിക്കുന്നതും കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തെ ഇടപ്പെടുവിക്കുന്നതും ചര്‍ച്ചയായി. മരമുറിക്കല്‍ കേസുകളിലെ രേഖകള്‍ ശേഖരിക്കാന്‍ അഭിഭാഷക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്. തുടര്‍നടപടികള്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് ശേഷമായിരിക്കും.

കേസില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും കുമ്മനം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് സംഭവത്തില്‍ ഇടപെടാനാകും. വിശദമായ പഠനം നടത്തുകയാണ്. കര്‍ഷകരെയും ആദിവാസികളെയും സംസ്ഥാന സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും കുമ്മനം പറഞ്ഞു.

Story Highlights: wood robbery, bjp kerala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here