Advertisement

ഇന്ത്യന്‍ നിയമങ്ങള്‍ പരമോന്നതം, അനുസരിച്ചേ മതിയാകൂ’; ട്വിറ്ററിനെ വിമർശിച്ച് ഐ ടി പാർലമെന്‍റ് സമിതി

June 18, 2021
Google News 2 minutes Read

ട്വിറ്റർ പ്രതിനിധികളെ വിമർശിച്ച് ഐ ടി പാര്‍ലമെന്ററി സമിതി. ഇന്ത്യയില്‍ എന്തുകൊണ്ട് ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാന്‍ തയാറായില്ല എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങളാണ് സമിതി ഉന്നയിച്ചത്.

ഇന്ത്യന്‍ നിയമങ്ങള്‍ പരമോന്നതമാണെന്നും ട്വിറ്റര്‍ അത് അനുസരിച്ചേ മതിയാകൂ എന്നും പാര്‍ലമെന്ററി പാനല്‍ പറഞ്ഞു. മേയ് 26 മുതല്‍ നടപ്പാക്കിയ പുതിയ ഡിജിറ്റല്‍ നിയമങ്ങള്‍ പാലിക്കാന്‍ ട്വിറ്റര്‍ ഇതുവരെ തയാറായിട്ടില്ല. തല്‍ക്കാലത്തേക്ക് ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിച്ചുവെന്നും കൂടുതല്‍ വിവരങ്ങള്‍ പിന്നീട് അറിയിക്കാമെന്നുമാണ് ട്വിറ്റര്‍ വ്യക്തമാക്കിയത്. എന്നാല്‍ മുഴുവന്‍ സമയ ചീഫ് കംപ്ലയന്‍സ് ഓഫിസറെ നിയമിക്കാത്തത് എന്തുകൊണ്ടാണെന്ന് പാര്‍ലമെന്ററി സമിതി ചോദിച്ചു. ട്വിറ്റര്‍ ഇന്ത്യയിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരാണ് പാര്‍ലമെന്ററി പാനലിനു മുന്നില്‍ ഹാജരായത്.

വിവാദ ഉള്ളടക്കം കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചുള്ള നയം വിശദീകരിക്കണമെന്നും പാനല്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ട്വിറ്റര്‍ പുതിയ ഐടി ചട്ടങ്ങള്‍ പാലിക്കാത്ത സാഹചര്യത്തില്‍ അവര്‍ക്കുള്ള നിയമപരിരക്ഷ നഷ്ടപ്പെട്ടുവെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ ട്വിറ്ററിനെതിരെ ഉത്തര്‍പ്രദേശില്‍ പൊലീസ് കേസെടുക്കുകയും ചെയ്തു. ട്വിറ്ററും കേന്ദ്രസര്‍ക്കാരുമായി ആഴ്ചകള്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് ഐടി മന്ത്രാലയം കടുത്ത നടപടികളിലേക്കു കടക്കുന്നത്.

Story Highlights: Rule of land supreme, not your policy: Parliamentary panel to Twitter

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here