Advertisement

മഴക്കാലത്ത് മുഖക്കുരു അധികമാകാം; പ്രതിവിധിക്കായി ചില പൊടിക്കൈകൾ

June 19, 2021
Google News 0 minutes Read

മഴക്കാലത്ത് ചർമ്മ പ്രശ്നങ്ങൾ സാധാരണമാണ്. മുഖക്കുരു, അലർജി, തിണർപ്പ് തുടങ്ങിയവയാണ് സാധാരണയായി കണ്ടു വരുന്ന ചർമ്മ പ്രശ്നങ്ങൾ. ഈർപ്പമുള്ള കാലാവസ്ഥ ചൂടിനൊപ്പം കൂടിച്ചേർന്ന് മുഖത്തെ എണ്ണമയത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കുകയും ചർമ്മത്തെ കൊഴുപ്പുള്ളതാക്കുകയും ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിൽ പൊടി, അഴുക്ക്, വിയർപ്പ് എന്നിവ അടിഞ്ഞ് ചർമ്മ സുഷിരങ്ങൾ അടഞ്ഞു പോവുകയും മുഖക്കുരു ഉണ്ടാവുന്നതിന് കാരണമാവുകയും ചെയ്യും. കൃത്യസമയത്ത് ഇത് ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ മുഖത്ത് പാടുകൾ ഉണ്ടാകാൻ ഇടയാകും. മുഖക്കുരുവിനെ തടയാൻ ഫലപ്രദമായ നിരവധി വീട്ടുവൈദ്യങ്ങളുണ്ട്. ഈ മഴക്കാലത്ത് പരീക്ഷിക്കാൻ ലളിതമായ കുറച്ച് ചർമ്മ സംരക്ഷണ പൊടിക്കൈകൾ ഇതാ;

തേനും ബ്രൗൺ ഷുഗറും

ഒരു ടേബിൾ സ്പൂൺ തേൻ മൂന്ന് ടേബിൾസ്പൂൺ ബ്രൗൺ ഷുഗറുമായി ചേർത്ത് യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് സൗമ്യമായി തേച്ച് 15 മിനിറ്റിനു ശേഷം കഴുകി കളയുക. മുഖക്കുരുവിനെ തടയാനും ചർമ്മം മിനുസമാർന്നതും കുറ്റമറ്റതുമായി കാണപ്പെടുന്നതിനും ഈ പ്രകൃതിദത്ത പ്രതിവിധി സഹായിക്കും.

പതിവായി ആവി പിടിക്കുക

പതിവായി ആവി പിടിക്കുന്നത് വളരെ നല്ലതാണ്. ഇത് ചർമ്മ സുഷിരങ്ങൾ തുറക്കാനും മുഖക്കുരു ഉണ്ടാവുന്നത് കുറയ്ക്കാനും സഹായിക്കും. ആവി പിടിക്കുന്ന ചൂടുവെള്ളത്തിൽ കുറച്ച് വേപ്പ് ഇലകൾ ചേർക്കുന്നത് നിങ്ങൾക്ക് ഇതിലും മികച്ച ഫലങ്ങൾ നൽകും.

വേപ്പിലയും വേപ്പെണ്ണയും

മുഖക്കുരു ശമിപ്പിക്കാനുള്ള ഏറ്റവും നല്ല മരുന്നാണ് വേപ്പില. വേപ്പില ആഴച്ചു മുഖത്തിടുക. 10 മിനിറ്റിന് ശേഷം തണുത്ത വെള്ളത്തിൽ കഴുകി കളയുക. വേപ്പില അഴയ്ക്കുമ്പോൾ മഞ്ഞൾപ്പൊടിയും പാലും ചേർക്കാവുന്നതാണ്. കുറച്ച് ദിവസം ഇത് തുടർന്നാൽ ചർമ്മ പ്രശ്നങ്ങളിൽ പരിഹാരം ഉണ്ടാവുന്നതാണ്. ഇലകൾ മാത്രമല്ല, വേപ്പ് മരത്തിന്റെ കായയും ചർമ്മ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ ഉപയോഗിക്കാം. വേപ്പെണ്ണയും ഇത്തരത്തിൽ ഉപയോഗിക്കാവുന്നതാണ്. വെളിച്ചെണ്ണയിൽ കുറച്ച് തുള്ളി വേപ്പിൻ എണ്ണ കലർത്തി മുഖത്ത് പുരട്ടുക. 10 മിനിറ്റ് കഴിഞ്ഞ് കഴുകി കളയാം.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് ചെറിയ കഷ്ണങ്ങളാക്കി മുഖത്ത് തടവുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായിക്കും.

ഭക്ഷണ രീതികളിൽ ശ്രദ്ധ

മഴക്കാലത്ത് ഭക്ഷണ കാര്യങ്ങളിൽ കൂടി ശ്രദ്ധ ചെലുത്തിയാൽ ഒരു പരിധി വരെ ചർമ്മ പ്രശ്നങ്ങൾക്ക് പരിഹാരമാകും. മദ്യപാനം ഒഴിവാക്കുക. കാപ്പിക്ക് പകരം ഹെർബൽ ടീ കുടിക്കുക, മഴക്കാലത്ത് ചർമ്മം പൊട്ടുന്നത് തടയാൻ എരിവുകളും മസാലകളും കഴിവതും ഒഴിവാക്കുക. വെള്ളവും പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുന്നതിലൂടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താനും മുഖക്കുരു ഇല്ലാതാക്കാനും സാധിക്കുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here