Advertisement

ഇന്ധനവില വര്‍ധന; കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബവും

June 21, 2021
Google News 1 minute Read

ഇന്ധനവില വര്‍ധിച്ചതിനെത്തുടര്‍ന്ന് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തി വരനും കുടുംബാംഗങ്ങളും. ഉത്തര്‍പ്രദേശിലെ ഡിയോറിയയിലാണ് സംഭവം.

“എന്റെ വിവാഹ ഘോഷയാത്ര കാളവണ്ടിയിൽ പോകണമെന്ന് ഞാൻ എപ്പോഴും ആഗ്രഹിച്ചിരുന്നു, കാരണം വാഹനങ്ങൾ മലിനീകരണത്തിന് കാരണമാകുന്നു, ഇതാണ് പഴയ പാരമ്പര്യം. പുതുതലമുറയ്ക്ക് ഇതിനെക്കുറിച്ച് അറിയില്ല, അറിയുന്നവർ അത് മറന്നു. നമ്മുടെ പൂർവ്വികർ കാളവണ്ടികളിൽ വിവാഹ ഘോഷയാത്ര നടത്താറുണ്ടായിരുന്നു. ഈ പാരമ്പര്യങ്ങൾ സജീവമായി നിലനിർത്താൻ, എന്റെ വിവാഹ ഘോഷയാത്രയും കാളവണ്ടിയിൽ മതിയെന്ന് ഞാൻ കരുതി.” – വരന്‍ ഛോട്ടെ ലാല്‍ പറഞ്ഞു.

ഛോട്ടെ ലാല്‍ പാലും ബന്ധുക്കളും 35 കിലോമീറ്റര്‍ അകലെയുള്ള പക്രി ബസാറിലെ വിവാഹ വേദിയില്‍ എത്താനാണ് കാളവണ്ടി തെരഞ്ഞെടുത്തത്. കാളവണ്ടിയില്‍ ഘോഷയാത്ര നടത്തുന്നത് മലിനീകരണം കുറക്കുമെന്നുമാത്രമല്ല, ചെലവ് കുറക്കാനും സഹായിക്കുമെന്നും വരന്‍റെ ബന്ധു പറഞ്ഞു.

ഇന്ധനവില വർധിക്കുന്നത് കണക്കിലെടുത്തും, മലിനീകരണം തടയുന്നതിനും, പാരമ്പര്യവും ആചാരവും സംരക്ഷിക്കുന്നതിനും വേണ്ടിയാണ് കാളവണ്ടിയില്‍ വിവാഹ ഘോഷയാത്ര നടത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here