മർദ്ദിച്ചതിന് പൊലീസിൽ പരാതി നൽകിയ ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്

മലപ്പുറത്ത് ഭാര്യയെ മഴുകൊണ്ട് വെട്ടി ഭർത്താവ്. മർദ്ദിച്ചുവെന്ന് പരാതി നൽകി പൊലീസിനെ വിളിച്ചതിന്റെ പേരിലാണ് ഭാര്യയെ ക്രൂരമായി വെട്ടിപ്പരുക്കേൽപ്പിച്ചത്.
വഴിക്കടവ് കെട്ടുങ്ങൽ പാതാരി മുഹമ്മദ് സലീമാണ് ഭാര്യയെ മഴു ഉപയോഗിച്ച് വെട്ടിയത്. ഭാര്യ സീനത്ത് ഗുരുതര പരുക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മദ്യലഹരിയിൽ സലീം മർദ്ദിക്കുന്നതായി സീനത്ത് പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസെത്തിയപ്പോൾ മറഞ്ഞിരുന്ന പ്രതി, അവർ പോയതിന് ശേഷം ആക്രമിക്കുകയായിരുന്നു.
പ്രതിക്കെതിരെ വധശ്രമത്തിന് വഴിക്കടവ് പൊലീസ് കേസെടുത്തു. മകളെ ഉപദ്രവിച്ചതിന് ബാലനീതിവകുപ്പ് പ്രകാരവും കേസെടുക്കും.
Story Highlights: malappuram man attacked wife with axe
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here