Advertisement

ജോർജ് ഫ്‌ളോയ്ഡ് കൊലപാതകം; ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷം ജയിൽ ശിക്ഷ

June 26, 2021
Google News 1 minute Read
derek chauvin sentenced for 22 years and 6 months imprisonment

ജോർജ് ഫ്‌ളോയ്ഡിനെ കൊലപെടുത്തിയ കേസിൽ യുഎസ് മുൻ പൊലീസ് ഓഫിസർ ഡെറിക് ഷോവിന് ഇരുപത്തിരണ്ടര വർഷത്തെ ജയിൽ ശിക്ഷ. ഫ്‌ളോയിഡിന്റെ ഭരണഘടന അവകാശങ്ങൾ നിഷേധിച്ചതിനെതിരായ കേസുകൾ ഫെഡറൽ കോടതിയിൽ തുടരും.

ചെറുകിട ഭക്ഷണശാലയിൽ സെക്യൂരിറ്റി ഗാർഡായി ജോലി ചെയ്തിരുന്ന ജോർജ് ഫ്‌ളോയിഡ് (46) 2020 മെയ് 25നാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. ജോർജിന്റെ കഴുത്തിൽ കാൽമുട്ട് അമർത്തിയായിരുന്നു കൊലപാതകം. നാല് പൊലീസുകാർ ചേർന്ന് അറസ്റ്റ് ചെയ്തതിന് ശേഷമാണ് ജോർജിനെ ഇപ്രകാരം കൈകാര്യം ചെയ്തത്. ഷർട്ട് അഴിച്ച് മാറ്റുകയും റോഡിൽ കമിഴ്ത്തി കിടത്തുകയും ചെയ്തിരുന്നു.

സംഭവത്തിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പതിറ്റാണ്ടുകൾക്ക് ശേഷം അമേരിക്ക കണ്ട ഏറ്റവും വലിയ മനുഷ്യാവകാശ പ്രതിഷേധമാണ് ഫ്‌ളോയിഡിന്റെ കൊലപാതകത്തിന് ശേഷം അരങ്ങേറിയത്.

Story Highlights: derek chauvin sentenced for 22 years and 6 months imprisonment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here