പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ല : കുടുംബം

ഉണ്ണി രാജൻ പി ദേവിന്റെ ഭാര്യ പ്രിയങ്കയുടെ ആത്മഹത്യയിൽ നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണം. പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുന്നു എന്നും കുടുംബം ആരോപിച്ചു.
പ്രിയങ്കയുടെ ആത്മഹത്യ സംബന്ധിച്ച പൊലീസ് അന്വേഷണം ശരിയായ ദിശയിൽ അല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. നിലവിലെ അന്വേഷണത്തിൽ നീതി ലഭിക്കില്ലെന്നും പൊലീസ് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണെന്നും കുടുംബം ആരോപിച്ചു. മറ്റേതെങ്കിലും ഏജൻസിയെ അന്വേഷണം ഏൽപ്പിക്കണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മരണം നടന്ന് 47 ദിവസം കഴിഞ്ഞിട്ടും പ്രിയങ്കയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കുടുംബത്തിന് ലഭിച്ചിട്ടില്ല. പ്രിയങ്കയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകിയിരുന്നില്ല. മരണ ശേഷം നടത്തിയ പരിശോധനയിൽ കൊവിഡ് പോസിറ്റീവ് ആയിരുന്നു എന്നാണ് വിശദീകരണം. എന്നാൽ കോവിഡ് സ്ഥിരീകരിച്ചത് സംബന്ധിച്ചുള്ള രേഖകൾ ഒന്നും ആശുപത്രി അധികൃതർ നൽകിയിട്ടില്ലെന്ന് കുടുംബം പറയുന്നു മരിക്കുന്നതിനുമുമ്പ് പ്രിയങ്കക്ക് രോഗലക്ഷണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല.
കേസിലെ രണ്ടാം പ്രതിയും പ്രിയങ്കയുടെ ഭർത്യമാതാവുമായ ശാന്ത രാജൻ പി ദേവ് നിലവിൽ ഒളിവിലാണ്.. അറസ്റ്റ് വൈകിപ്പിച്ച് ഇതിനുള്ള അവസരമൊരുക്കി നൽകിയത് പോലീസ് ആണെന്നും കുടുംബം പറയുന്നു.
Story Highlights: not happy with the probe says priyanka family
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here