Advertisement

രാജസ്ഥാനില്‍ പെട്രോള്‍ വില 110 കടന്നു

June 27, 2021
Google News 1 minute Read

രാജ്യത്ത് ഇന്ധനവില തുടര്‍ച്ചയായി വര്‍ധിപ്പിക്കുമ്പോള്‍ രാജസ്ഥാനില്‍ പെട്രോള്‍ വില 110 രൂപ കടന്നു. ഹനുമാന്‍ഗഢ് ജില്ലയിലാണ് പ്രീമിയം പെട്രോള്‍ ലിറ്ററിന് 112 രൂപ 11 പൈസയിലേക്കെത്തിയത്. രാജസ്ഥാനിലെ ശ്രീഗംഗനഗറില്‍ പ്രീമിയം പെട്രോളിന് 112 രൂപ 54 പൈസയും സാധാരണ പെട്രോളിന് 109 രൂപ 49 പൈസയുമാണ്. ഡീസലിന് 101 രൂപ 96 പൈസയാണ് നിലവില്‍. അതേസമയം കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 56 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 68 പൈസയായി. തിരുവനന്തപുരത്ത് ഇന്നലെ തന്നെ പെട്രോള്‍ വില നൂറ് കടന്നിരുന്നു. ഈ മാസം 27 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 15 തവണയാണ്.

Story Highlights: fuel price hike

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here