ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചന; പ്രതികളെ ചോദ്യം ചെയ്യാന്‍ സിബിഐ

ഐഎസ്ആര്‍ഒ ചാരക്കേസ് ഗൂഡാലോചനയിലെ പ്രതികള്‍ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിബിഐ നോട്ടീസ് നല്‍കി. ഒന്നാം പ്രതി എസ് വിജയന്‍, രണ്ടാം പ്രതി തമ്പി എസ് ദുര്‍ഗാദത്ത് എന്നിവര്‍ക്കാണ് സിബിഐ നോട്ടീസ് നല്‍കിയത്. ഇന്ന് വൈകുന്നേരം മുട്ടത്തറയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം.
അതിനിടെ ചാരക്കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴാഴ്ചത്തേക്ക് മാറ്റി. തത്ക്കാലം പ്രതികളെ അറസ്റ്റ് ചെയ്യരുതെന്നുള്ള പ്രതിഭാഗം അഭിഭാഷകന്റെ ആവശ്യം കോടതി അനുവദിച്ചില്ല. കേസില്‍ കക്ഷി ചേരാനുള്ള നമ്പി നാരായണന്റെ അപേക്ഷ അനുവദിച്ചു. പരാതിക്കാരനായ നമ്പി നാരായണന്റെ മൊഴി സിബിഐ രേഖപ്പെടുത്തി. സിബിഐ ഡിഐജി സന്തോഷ് കുമാര്‍ ചാല്‍കയുടെ നേതൃത്വത്തിലാണ് മൊഴി രേഖപ്പെടുത്തിയത്. ആവശ്യമെങ്കില്‍ വീണ്ടും വിവരങ്ങള്‍ ശേഖരിക്കാനെത്തുമെന്ന് സിബിഐ നമ്പി നാരായണനെ അറിയിച്ചു.
Story Highlights: ISRO fake spy case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here