ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താം; വീട്ടിലുണ്ടാക്കാം മൂന്ന് ഈസി ഫേസ്പാക്കുകൾ
ചർമ്മത്തെ പരിപാലിക്കുന്നത് ദൈനംദിന ആവശ്യങ്ങളിൽ പെടുന്ന ഒരു പ്രധാന കാര്യമാണ്. കൊളാജൻ എന്ന പ്രോട്ടീൻ ചർമ്മത്തിൽ കുറയുമ്പോഴാണ് ചർമ്മത്തിന് പ്രായമായി തുടങ്ങുന്നത്. കൊളാജനെ ബൂസ്റ്റ് ചെയ്യുന്നതിലൂടെ ചർമ്മത്തിന്റെ ചെറുപ്പം നിലനിർത്താൻ സാധിക്കും. ഇതിനായി പണമധികം മുടക്കിയുള്ള ചികിത്സായോ ഒന്നും തന്നെ വേണ്ട, വീട്ടിലിരുന്ന് കൊണ്ട് തന്നെ ഇത് ചെയ്യാൻ സാധിക്കും. ഇതിന് സഹായിക്കുന്ന മൂന്ന് ഫേസ്‌പാക്കുകൾ ഇവയാണ്.
കാരറ്റ് ഫേസ്‌പാക്ക്
കാരറ്റിൽ കൊളാജൻ മാത്രമല്ല വിറ്റാമിൻ എയും അടങ്ങിയിട്ടുണ്ട്. ഒരു ആന്റി ഓക്സിഡന്റായി പ്രവർത്തിച്ച് ചർമ്മത്തിലെ അഴുക്കിനെയെല്ലാം ഇത് നീക്കം ചെയ്യും. ഫേസ്‌പാക്ക് തയാർക്കാനായി നന്നായി കഴുകി വൃത്തിയാക്കി എടുത്ത കാരറ്റ് മൃദുവാകുന്നത് വരെ വേവിക്കണം. ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേൻ, കൽ കപ്പ് പ്ലെയിൻ യോഗർട്ട് എന്നിവ ചേർക്കാം. ഇതെല്ലം നന്നയി മിക്സ് ചെയ്തെടുക്കുണം. ഈ മിശ്രിതം മുഖത്ത് പുരട്ടി പത്ത് മിനിറ്റ് കഴിഞ്ഞ ശേഷം ഇളം ചൂട് വെള്ളത്തിൽ കഴുകുക.
പപ്പായ ഫേസ്‌പാക്ക്
ചർമത്തിന് വളരെ മികച്ചതാണ് പപ്പായ ഫേസ്‌പാക്ക്. പപ്പായയിൽ പെപ്സൈം എന്ന എന്‍സൈം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ചന്തമ്മത്തെ മിനുസമുള്ളതാക്കുകയും ശരീരത്തിലെ കൊളാജൻറെ അളവ് വർധിപ്പിക്കുകയും ചെയ്യും. ഫേസ്പാക്ക് തയാറാക്കുമ്പോൾ രണ്ടോ മൂന്നോ തുള്ളി ചെറു നാരങ്ങാ നീരു കൂടി പപ്പായ പൾപ്പിലേക്ക് ചേർത്ത് മിക്സ് ചെയ്യണം. ഈ മിശ്രിതം മുഖത്ത് പുരട്ടി പതിനഞ്ച് മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
ടർമെറിക് ഫേസ്‌പാക്ക്
എല്ലാവരുടെയും വീടുകളിൽ കാണുന്ന ഒന്നാണ് മഞ്ഞൾ. കറികൾക്ക് രുചി കൂട്ടാൻ മാത്രമല്ല, ചർമ്മത്തിന് തിളക്കമേകാനും മഞ്ഞൾ സഹായിക്കും. കുർക്കുമിൻ എന്ന വസ്തുവാണ് ചർമ്മത്തിന് തിളക്കമേകാനും കൊളാജൻ കൂടുതലായി വർധിപ്പിക്കാനും സഹായിക്കുന്നത്. മഞ്ഞളും അല്പ്പം തേനും പാലും കൂടി ചേർത്താണ് ഈ ഫേസ്‌പാക്ക് തയാറാക്കുന്നത്. ഈ മിശ്രിതം 15 മിനിറ്റ് മുഖത്ത് പുരട്ടിയ ശേഷം കഴുകി കളയാവുന്നതാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here