രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ ശീലമാക്കാം നീല ചായ

ഗ്രീൻ ടീക്കും കട്ടൻ ചായയ്ക്കും ഇനി വിശ്രമിക്കാം, ഇനി അരങ്ങ് വാഴാൻ നീല ചായ എത്തി കഴിഞ്ഞു. സാധാരണയായി നമ്മൾ കുടിക്കുന്നത് ഗ്രീൻ ടീയും കട്ടൻ ചായയുമൊക്കെയാണ്, എന്താണീ നില ചായ? രുചിയിൽ മാത്രമല്ല ആരോഗ്യ ഗുണങ്ങളാലും സമ്പന്നമാണ് നീല ചായ അല്ലെങ്കിൽ ബ്ലൂ ടീ.
നീല ശങ്കുപുഷ്പം കൊണ്ടാണ് നീല ചായ ഉണ്ടാക്കുന്നത്. ഉണക്കിയ ശങ്കു പുഷ്പം കൊണ്ടും ഫ്രഷ് ശങ്കു പുഷ്പം കൊണ്ടും നീല ചായ നിർമിക്കാൻ കഴിയും. ചായയ്ക്ക് പർപ്പിൾ നിറം വേണമെന്നുണ്ടെകിൽ അല്പ്പം ചെറു നാരങ്ങാ നീര് കൂടി ചേർത്താൽ മതി.
ഗ്രീൻ ടീയെക്കാൾ കൂടുതൽ ആന്റി ഓക്സിഡന്റുകള് അടങ്ങിയതാണ് നീല ചായ. മുടിയുടെ വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും മികച്ചതാണ് നീല ചായ. സമർദ്ദം അകറ്റാനും നീല ചായ സഹായിക്കും.
ശരീര ഭാരം കുറയ്ക്കാനും നീല ചായ സഹായിക്കും. ടൈപ്പ് 1 പ്രമേഹം തടയാനുള്ള കഴിവും നീല ചായയ്ക്കുണ്ട്. ഇതിലടങ്ങിയിരിക്കുന്ന പോളിഫിനോളുകൾ ശരീരത്തിലെ ഗ്ലുക്കോസിൻറെ ഉപാപചയ പ്രവർത്തനങ്ങൾ നിയന്ത്രിക്കും.
ശരീരത്തിന്റെ പ്രതിരോധ സംവിധാനം മെച്ചപ്പെടുത്തി രോഗപ്രതിരോധ ശേഷി ശക്തിപ്പെടുത്തുന്നു. കൊളസ്‌ട്രോൾ കുറയ്ക്കാനും നീല ചായ സഹായിക്കും. രക്തചംക്രമണം വർധിപ്പിച്ച് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
കരളിന്റെ ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്തുക വഴി ഫാറ്റി ലിവർ പ്രശ്നങ്ങൾ തടയാനും നീലച്ചായ സഹായിക്കുന്നു.
ശങ്കു പുഷ്പ്പം ഇട്ട വെള്ളം അരിച്ച് നാരങ്ങാ നീരും ചേർത്താൽ ബ്ലൂ ടീ റെഡിയായി. മധുരത്തിനായി അല്പ്പം തേനോ പഞ്ചസാരയോ ചേർക്കാവുന്നതാണ്.
നീല ചായയിൽ ടാനിനുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ നിന്ന് ഇരുമ്പിന്റെ അംശം ആഗിരണം ചെയ്യുന്നതിനെ തടയും. അതുകൊണ്ട് ഭക്ഷണത്തിന് ഒരു മണിക്കൂർ മുൻപോ ശേഷമോ വേണം ബ്ലൂ ടീ കുടിക്കുവാൻ. ലോഹപ്പാത്രങ്ങൾ ഒഴിവാക്കി മൺപത്രങ്ങളിൽ കുടിക്കുന്നത് ഗുണങ്ങൾ വർധിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here