Advertisement

ഇന്നത്തെ പ്രധാനവാർത്തകൾ (02-07-2021)

July 2, 2021
Google News 1 minute Read

‘കൊവിഡ് മരണം മനഃപൂർവം മറച്ചുവയ്‌ക്കേണ്ട ആവശ്യമില്ല; പ്രശ്‌നങ്ങൾ പരിഹരിക്കാൻ തയ്യാർ’: ആരോഗ്യമന്ത്രി

കൊവിഡ് മരണങ്ങൾ മനഃപൂർവം മറച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. മരണ കണക്കിൽ പ്രശ്‌നമുണ്ടെങ്കിൽ പരിഹരിക്കപ്പെടണം. പരാതികൾ പരിശോധിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പ്രതിഷേധത്തിൽ പങ്കാളിയായി; കുറ്റ്യാടി എംഎൽഎയ്‌ക്കെതിരെ പാർട്ടി നടപടി

കുറ്റ്യാടി എംഎൽഎ കെ. ടി കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തരംതാഴ്ത്തി. നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജന തർക്കവും പ്രതിഷേധന പ്രകടനങ്ങളുമായി ബന്ധപ്പെട്ടാണ് കുഞ്ഞമ്മദ് കുട്ടിക്കെതിരെ പാർട്ടി നടപടി.

ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി

ചലച്ചിത്ര പ്രവർത്തക ഐഷാ സുൽത്താനയ്‌ക്കെതിരായ രാജ്യദ്രോഹക്കേസ് റദ്ദാക്കാനാകില്ലെന്ന് ഹൈക്കോടതി. അന്വേഷണം സ്‌റ്റേ ചെയ്യണമെന്ന ഐഷാ സുൽത്താനയുടെ ആവശ്യം കോടതി തള്ളി.

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽപന നിർത്തിവച്ചു

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭൂമി വിൽക്കുന്ന നടപടി നിർത്തിവച്ചു. ബിഷപ്പ് ആന്റണി കരിയിലാണ് ഇക്കാര്യം അറിയിച്ചത്. വൈദികർ റിവ്യു ഹർജി നൽകിയതിന് പിന്നാലെയാണ് നടപടി. നിർത്തിവയ്ക്കൽ നടപടി താത്ക്കാലികമാണെന്ന് ബിഷപ്പ് ആന്റണി കരിയിൽ പറഞ്ഞു.

ആലുവയിൽ ഗർഭിണിയേയും പിതാവിനേയും മർദിച്ച കേസ്; പ്രതികൾ ഒളിവിൽ

ആലുവ ആലങ്ങാട് ഗർഭിണിയേയും പിതാവിനേയും മർദിച്ച കേസിലെ പ്രതികൾ ഒളിവിൽ പോയെന്ന് പൊലീസ്. കേസിലെ പ്രതികളായ ഭർത്താവ് ജൗഹർ, മാതാവ് സുബൈദ, രണ്ടു സഹോദരിമാർ, ഭർതൃപിതാവ് എന്നിവരാണ് ഒളിവിൽ പോയത്.

തിരുവനന്തപുരത്ത് വളർത്തുനായയെ കൊന്ന സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിക്കാൻ നിർദേശം

തിരുവനന്തപുരം അടിമലത്തുറയിൽ വളർത്തു നായയെ ചൂണ്ടയിൽ കൊരുത്ത് തല്ലിക്കൊന്ന സംഭവത്തിൽ എത്രയും പെട്ടെന്ന് കുറ്റപത്രം സമർപ്പിച്ച് വിചാരണ തുടങ്ങണമെന്ന് ഹൈക്കോടതി.

കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന ഉടൻ; 30 പുതിയ മന്ത്രിമാരെന്ന് സൂചന

കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയിൽ 30 പുതിയ മന്ത്രിമാർ ഉണ്ടായേക്കുമെന്ന് സൂചന. സ്വമേധയ പാർട്ടി ചുമതലകൾ എറ്റെടുക്കാൻ മുതിർന്ന മന്ത്രിമാർ തയ്യാറാകാത്ത സാഹചര്യത്തിൽ മന്ത്രിസഭയിൽ നിന്ന് ആരെ ഒഴിവാക്കണം എന്ന കാര്യത്തിൽ പ്രധാനമന്ത്രിയാകും അന്തിമ തീരുമാനം കൈകൊള്ളുക.

ജാതിവിവേചനത്തെ തുടർന്ന് മലയാളി അധ്യാപകന്‍ രാജിവെച്ചു

നിരന്തരമായ ജാതിവിവേചനത്തെ തുടര്‍ന്ന് മദ്രാസ് ഐ.ഐ.ടിയില്‍ നിന്ന് രാജിവെച്ച് മലയാളി അധ്യാപകന്‍. ഹ്യുമാനിറ്റീസ് ആന്റ് സോഷ്യല്‍ സയന്‍സ് വിഭാഗം അധ്യാപകനായ വിപിന്‍ പിയാണ് ജോലി രാജിവെച്ചത്.

മദ്രാസ് ഐഐടിയിൽ മലയാളിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ

മദ്രാസ് ഐ.ഐ.ടിയ്ക്കുള്ളിൽ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി.

പുല്‍വാമയില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു; ഏറ്റുമുട്ടല്‍ തുടരുന്നു

കശ്മീരിലെ ഹന്‍ജിന്‍ രാജ്‌പോറയില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. മേഖലയില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. പുല്‍വാമയില്‍ സുരക്ഷ സേനയും ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചിരുന്നു.

Story Highlights: news round up

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here