Advertisement

‘ശബരിമല വിഷയത്തിന് സമാനമായി വേട്ടയാടുന്നു’; സുരേന്ദ്രനെതിരായ നീക്കം രാഷ്ട്രീയമായി നേരിടാൻ ബിജെപി

July 3, 2021
Google News 1 minute Read

കൊടകര കേസിൽ കെ. സുരേന്ദ്രനെതിരായ നീക്കം രാഷ്ട്രീയമായി നേരിടാൻ ബിജെപി. ശബരിമല വിഷയത്തിന് സമാനമായി കെ.സുരേന്ദ്രനെ വേട്ടയാടുന്നുവെന്നാരോപിച്ച് ബിജെപി രംഗത്തെത്തിക്കഴിഞ്ഞു. സംസ്ഥാന അധ്യക്ഷനെതിരായ നടപടിയെ ഗ്രൂപ്പിനതീതമായി പ്രതിരോധിക്കാനാണ് പാർട്ടി തീരുമാനം.

സ്വർണക്കടത്തിൽ നിന്ന് ശ്രദ്ധതിരിക്കാനും കെ.സുരേന്ദ്രനെ വ്യക്തിപരമായി വേട്ടയാടാനുമുള്ള നീക്കമായാണ് പൊലീസിന്റെ നോട്ടിസിനെ ബിജെപി ചിത്രീകരിക്കുന്നത്. നടപടി പ്രതീക്ഷിച്ചതാണെങ്കിലും തത്ക്കാലം കെ.സുരേന്ദ്രനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ വിട്ടുനൽകേണ്ടെന്നാണ് പാർട്ടി തീരുമാനം. നിയമപരമായ പോംവഴികൾ തേടുന്നതിനൊപ്പം പ്രതിഷേധം തെരുവിലേക്കെത്തിക്കാനും ബിജെപി ആലോചിക്കുന്നുണ്ട്. ഇന്ന് കൊച്ചിയിൽ മുതിർന്ന ആർഎസ്എസ് നേതാക്കളെ കെ.സുരേന്ദ്രൻ കാണും. മുൻകൂട്ടി നിശ്ചയിച്ച പരിപാടികൾക്കായാണ് ആർഎസ്എസ് ആസ്ഥാനത്ത് എത്തുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ആർഎസ്എസ് പിന്തുണ കെ.സുരേന്ദ്രൻ ഉറപ്പിക്കും.

അതേസമയം, സംസ്ഥാന അധ്യക്ഷനെതിരായ നടപടിയെ ഗ്രൂപ്പിനതീതമായി നേരിടാൻ ബിജെപിക്കുള്ളിൽ നേരത്തെ ധാരണയായിരുന്നു. വിവാദങ്ങളിൽ പാർട്ടിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി എതിർ ചേരി പിന്തുണയറിയിച്ചിട്ടുണ്ട്. നിലവിലെ സാഹചര്യത്തിൽ കേന്ദ്രത്തിന്റെ പിന്തുണയും സുരേന്ദ്രനൊപ്പമാണ്. രാഷ്ട്രീയ വേട്ടയാടലിന്റെ ഇരയെന്ന പരിവേഷം നൽകാൻ പാർട്ടി സൈബർ സംഘവും സജീവമായിട്ടുണ്ട്.

Story Highlights: K surendran, Kodakara case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here