Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (04-07-2021)

July 4, 2021
Google News 1 minute Read
todays news headlines july 4

കൊവിഡ് മരണം; അവ്യക്തതകള്‍ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കൊവിഡ് മരണനിരക്കുകള്‍ മറച്ചുവെച്ചിട്ടില്ലെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. മരിച്ചവരുടെ എണ്ണവുമായി ബന്ധപ്പെട്ടുള്ള അവ്യക്തതകളെല്ലാം നീക്കി, സുതാര്യത ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

കൊവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ എടുത്താൽ മതി : ഐസിഎംആർ

കൊവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിനായി രണ്ട് ഡോസ് വാക്‌സിനെടുത്തവരേക്കാൾ ശേഷി കൊവിഡ് ഭേദമായി, വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്കുണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനം.

മുട്ടിൽ മരംമുറി : വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് ഇ ചന്ദ്രശേഖരൻ

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വിവാദ ഉത്തരവ് ഇറക്കാൻ നിർദേശിച്ചത് മുൻ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരനാണെന്ന് കണ്ടെത്തൽ. മുൻ മന്ത്രിയുടെ നിർദ്ദേശം ഉൾപ്പെടുന്ന കുറിപ്പ് 24ന് ലഭിച്ചു.

ഉടുമ്പൻചോലയിലെ അനധികൃത മരംമുറിക്കൽ : അന്വേഷണം മരവിപ്പിച്ചതായി ആരോപണം

ഉടുമ്പഞ്ചോല ചിത്തിരപുരം റോഡ് നിർമാണത്തിന്റെ മറവിലെ മരം മുറിക്കേസിൽ അന്വേഷണം മരവിപ്പിച്ചതായി ആരോപണം.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസ് ; കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകൾ ലഭിച്ചെന്ന് കസ്റ്റംസ്

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കുമെതിരെ ശക്തമായ തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് കസ്റ്റംസ്. അർജുൻ ആയങ്കിയെയും സംഘത്തെയും സ്വർണ്ണം പൊട്ടിക്കാൻ 14 തവണയും സഹായിച്ചത് കൊടി സുനിയെന്ന കണ്ടെത്തൽ.

കിറ്റെക്‌സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണം; ജില്ലാ വ്യവസായ ജനറൽ മാനേജറുടെ റിപ്പോർട്ട്

കിറ്റെക്‌സിന് വ്യവസായം നടത്താൻ അനുകൂല സാഹചര്യം സൃഷ്ടിക്കണമെന്ന് ജില്ലാ വ്യവസായ ജനറൽ മാനേജറുടെ റിപ്പോർട്ട്. ജില്ലാ വ്യവസായ ജനറൽ മാനേജർ ബിജു പി.എബ്രഹാമാണ് റിപ്പോർട്ട് നൽകിയത്. കിറ്റെക്‌സ് മാനേജ്‌മെന്റിന്റെ പരാതികളും ആശങ്കകളും റിപ്പോർട്ടിലുളളതായാണ് സൂചന.

മനുഷ്യക്കടത്തിന് 10 വർഷം വരെ തടവ്; ബിൽ പാർലമെന്റിൽ അവതരിപ്പിക്കും

മനുഷ്യക്കടത്തിനെതിരെ കർശന നിയമവുമായി കേന്ദ്ര സർക്കാർ. പത്ത് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന നിയമമാക്കി മാറ്റാനാണ് സർക്കാർ നീക്കം. മനുഷ്യക്കടത്തിനെതിരായ ബിൽ പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ അവതരിപ്പിക്കും.

Story Highlights: todays news headlines july 4

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here