Advertisement

ഇഡി കേസിൽ അറസ്റ്റ് അടക്കം കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം തേടി അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു

July 5, 2021
Google News 1 minute Read
anil deshmukh supreme court

ഇഡി കേസിൽ അറസ്റ്റ് അടക്കം കടുത്ത നടപടികളിൽ നിന്ന് സംരക്ഷണം തേടി എൻസിപി നേതാവും, മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖ് സുപ്രിംകോടതിയെ സമീപിച്ചു. തിങ്കളാഴ്ച മുംബൈയിലെ ഓഫീസിൽ ഹാജരാകാൻ ഇഡി നോട്ടീസ് നൽകിയതിന് പിന്നാലെയാണ് അനിൽ ദേശ്മുഖിന്റെ നീക്കം.

നേരത്തെ രണ്ട് തവണ വിളിപ്പിച്ചെങ്കിലും കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടി അനിൽ ദേശ്മുഖ് ഹാജരായില്ല. വീഡിയോ കോൺഫറൻസിങ് മുഖേന സഹകരിക്കാമെന്ന് അറിയിക്കുകയായിരുന്നു. മുംബൈ മുൻ പൊലീസ് കമ്മീഷണർ പരംബീർ സിംഗ് ഉന്നയിച്ച നൂറ് കോടി രൂപയുടെ അഴിമതിയാരോപണവുമായി ബന്ധപ്പെട്ടാണ് ഇഡിയുടെ അന്വേഷണം.

Story Highlights: anil deshmukh in supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here