പത്രം, ടിവി, വൈഫൈ; വലുപ്പം 4000 സ്‌ക്വയർ ഫീറ്റ്; ഇത് മുംബൈയിലെ ഏറ്റവും വലിയ ശൗചാലയം; ചിത്രങ്ങൾ

മുംബൈയിലെ ഏറ്റവും വലിയ ശൗചാലയം പണി കഴിപ്പിച്ച് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപറേഷൻ.
4000 ചതുരശ്രയടിയിൽ പണി കഴിപ്പിച്ച ശൗചാലയത്തിൽ ടിവി, വൈഫൈ, പത്രം തുടങ്ങി എല്ലാവിധ സൗകര്യങ്ങളും ലഭ്യമാണ്. കഴിഞ്ഞ ശനിയാഴ്ച മുംബൈ റീജ്യണൽ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഭായ് ജഗ്തപാണ് ഉദ്ഘാനം നിർവഹിച്ചത്.
രണ്ട് നിലയുള്ള ഈ ശൗചാലയത്തിന്റെ ഒന്നാം നിലയിൽ 28 ശുചിമുറികളും, താഴത്തെ നിലയിൽ 60 ശുചിമുറികളുമാണ് ഉള്ളത്. മുകളിലെ നില പുരുഷന്മാർക്കും, താഴത്തെ നില സ്ത്രീകൾക്കുമാണ്. നാല് ബ്ലോക്കുകൾ ശാരീരികമായി വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയാണ്.

മുംബൈയിലെ ചേരിപ്രദേശത്ത് താമസിക്കുന്ന 60,000 പേർക്ക് ഈ പൊതുശൗചാലയത്തെ ആശ്രയിക്കാനാകും. ഓരോ കുടുംബവും മാസം 60 രൂപ മാത്രം നൽകി ഈ പൊതുശൗചാലയം ഉപയോഗിക്കാവുന്നതാണ്.
24 മണിക്കൂറും വൃത്തിയാക്കാനായി ജീവനക്കാരെയും കോർപറേഷൻ നിയമിച്ചിട്ടുണ്ട്.

Story Highlights: mumbai largest public toilet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here