Advertisement

ശുചിമുറിയിലെ രക്തക്കറ പ്രധാന തെളിവ്; പാലത്തായി പീഡനക്കേസിൽ കുറ്റപത്രം സമർപ്പിച്ചു

July 6, 2021
Google News 1 minute Read

പാലത്തായി പീഡനകേസിൽഅനേഷണ സംഘം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.പീഡനം നടന്നതിന്ശാസ്ത്രീയ തെളിവുകളുണ്ടെന്നാണ്കുറ്റപത്രത്തിൽ പറയുന്നത്. ഡി.വൈ.എസ്.പി രത്‌നകുമാറാണ് തലശേരി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

2020 ജനുവരിയിലാണ് ഒമ്പതു വയസുകാരി പീഡനത്തിനിരായയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പാനൂർ പൊലീസ് അന്വേഷിച്ച കേസിൽ പ്രതി പത്മരാജൻ അറസ്റ്റിലായി. അന്വേഷണത്തിൽ പരാതിയിൽ പോക്‌സോ നിലനിൽക്കില്ലെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ വിവാദമായി. തുടർന്ന് സർക്കാർ പ്രത്യേക സംഘത്തെ നിയോഗിച്ചു.ഈ സംഘം നടത്തിയ അന്വേഷണത്തിൽ സ്‌കൂൾ ശുചിമുറിയിൽ നിന്ന് ലഭിച്ച രക്തക്കറയാണ് കേസിലെ പ്രധാന തെളിവായി പറയുന്നത്.ഇതിന്റ ഫോറൻസിക് പരിശോധന റിപ്പോർട്ട് നേരത്തെ ലഭിച്ചിരുന്നു. അതേസമയം, രാഷ്ട്രീയ വിരോധമാണ് കേസിന് പിന്നിലെന്നും സി.ബി.ഐ അന്വേഷിക്കണമെന്നുമാവശ്യപ്പെട്ട് പത്മരാജൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Story Highlights: palathayi rape case

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here