Advertisement

പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിയായി തെരഞ്ഞെടുത്തതിനെതിരെ ചിരാഗ് പസ്വാന്‍

July 7, 2021
Google News 1 minute Read

ലോക്ജനശക്തി പാര്‍ട്ടി നേതാവ് പശുപതി കുമാര്‍ പരസിനെ കേന്ദ്രമന്ത്രിസഭാ പുനസംഘടനയില്‍ ഉള്‍പ്പെടുത്തിയതില്‍ നീരസം പ്രകടിപ്പിച്ച് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പസ്വാന്‍.
പാര്‍ട്ടിക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് പശുപതി കുമാര്‍ പരസിനെ എല്‍ജെപിയില്‍ നിന്ന് പുറത്താക്കിയതാണെന്നും കേന്ദ്രമന്ത്രിസഭയില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതിനെതിരെ എല്‍ജെപി എതിര്‍ക്കുന്നുവെന്നും ചിരാഗ് പസ്വാന്‍ ട്വീറ്റ് ചെയ്തു. ചിരാഗിന്റെ പിതൃസഹോദരനാണ് പശുപതി പരസ്.
പാര്‍ട്ടി നേതൃത്വത്തെ ചതിക്കുകയായിരുന്നു പശുപതി എന്നും ചിരാഗ് തന്റെ ട്വീറ്റില്‍ പറഞ്ഞു.

നേരത്തേ പശുപതി പരസിനെ എല്‍ജെപി പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയുള്ള തീരുമാനത്തിനെതിരെ ചിരാഗ് സ്പീക്കര്‍ക്ക് കത്തെഴുതിയിരുന്നു. ആഴ്ചകള്‍ക്ക് മുന്‍പാണ് ചിരാഗ് പസ്വാനും പിതൃസഹോദരന്‍ പശുപതി പരസും തമ്മില്‍ എല്‍ജെപിയില്‍ പൊട്ടിത്തെറി രൂക്ഷമായത്. ആകെ ആറ് എംപിമാരുണ്ടായിരുന്ന എല്‍ജെപിയിലെ അഞ്ച് എംപിമാരും ചിരാഗിനെ ഒറ്റപ്പെടുത്തി വിമത നീക്കം നടത്തുകയായിരുന്നു.
പുറത്താക്കപ്പെട്ട വിമത എംപിമാരായിരുന്നു പശുപതി പരസിനെ പാര്‍ലമെന്ററി പാര്‍ട്ടി നേതൃസ്ഥാനത്ത് നിയമിച്ചത്.

Story Highlights: chirag paswan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here