Advertisement

ലോക്ക്ഡൗണിലെ കഷ്ടപാടുകള്‍ക്കിടയില്‍ ഓട്ടോറിക്ഷ കളവ് പോയി; ഒരു മാസമായിട്ടും കണ്ടെത്താനായില്ല

July 7, 2021
Google News 1 minute Read

ലോക്ക്ഡൗണിനിടെ ആകെയുണ്ടായ വരുമാന മാര്‍ഗമായ ഓട്ടോറിക്ഷ കളവ് പോയിട്ട് ഒരുമാസമായിട്ടും കണ്ടെത്താനായില്ല. കുമ്പളങ്ങി സ്വദേശി രമേശാണ് ജീവിതമാര്‍ഗം കണ്ടുപിടിക്കാന്‍ നെട്ടോട്ടമോടുന്നത്. പൊലീസില്‍ പരാതി നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനോ വാഹനം കണ്ടെത്താനോ കഴിഞ്ഞിട്ടില്ല.

ഹൃദയത്തിന് അസുഖമുള്ള രമേശന് ആകെ ഉണ്ടായിരുന്ന വരുമാനമാര്‍ഗമായിരുന്ന ഓട്ടോ കഴിഞ്ഞമാസം 22ന് രാത്രി 11.26നാണ് കളവ് പോയത്. തൊട്ടടുത്ത ദിവസം തന്നെ സിസിടിവി ദൃശ്യങ്ങളടക്കം പൊലീസില്‍ പരാതി നല്‍കിയിട്ടും ഫലമുണ്ടായില്ല. ഇന്നും എല്ലാ ദിവസവും രമേശന്‍ പോലീസ് സ്‌റ്റേഷന്‍ കയറിയിറങ്ങും. ഓരോ ദിവസവും സ്‌റ്റേഷനിലെത്തുമ്പോള്‍ കേസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് മറുപടി. അതേസമയം വാഹനം വൈക്കം വരെ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തിയെന്നും പ്രതികളെ ഉടന്‍ കണ്ടെത്താന്‍ കഴിയുമെന്നും കടവന്ത്ര പൊലീസ് അറിയിച്ചു.

Story Highlights: autoriksha lost

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here