Advertisement

തിരുവനന്തപുരത്ത് എസ്‌ഐയെ ആക്രമിച്ച ആറംഗ സംഘം അറസ്റ്റില്‍

July 7, 2021
Google News 0 minutes Read

തിരുവനന്തപുരം നെടുമങ്ങാട് എസ് ഐ സുനില്‍ ഗോപിയെ ആക്രമിച്ച ആറു പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ വൈകിട്ട് കരകുളം മുല്ലശ്ശേരി തോപ്പിലിലാണ് ഏഴംഗ ക്രിമിനല്‍ സംഘം എസ് ഐയെ ആക്രമിച്ചത്.

അറസ്റ്റിലായവരെല്ലാം നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്. മൊട്ടമൂട് അനി കൊലക്കേസ് പ്രതി ഷൈജുവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. രാഹുല്‍, വിഷ്ണു, ജിനു രാജ്, അനന്തു, ആദര്‍ശ് എന്നിവരാണ് പിടിയിലായത്. പ്രതികള്‍ക്ക് കഞ്ചാവ് വില്‍പ്പനയുണ്ടെന്നും പൊലീസ് അറിയിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി അനില്‍ കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജേഷ് ഉള്‍പ്പെടെയുള്ള പൊലീസ് സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

സ്ഥലത്ത് ഗുണ്ടാസംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നെന്ന വിവരത്തെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. പ്രതികളെ കസ്റ്റഡിയില്‍ എടുക്കാനുള്ള ശ്രമത്തിനിടെ സംഘം എസ്‌ഐയും പൊലീസുകാരെയും ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ എസ് ഐ സുനില്‍ ഗോപി നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here