Advertisement

‘നാറ്റ’ പരീക്ഷ നാളെ; ഇത് വരെ അഡ്മിറ്റ് കാർഡ് ലഭിക്കാതെ കുട്ടികൾ

July 10, 2021
Google News 0 minutes Read

ആർക്കിടെക്ചർ അഭിരുചി പരീക്ഷയായ നാറ്റ ജൂലൈ 11 ന് നടക്കാനിരിക്കെ അഡ്മിറ്റ് കാർഡ് ലഭിക്കാതെ കേരളത്തിലെ വിദ്യാർഥികൾ. സമ്പൂർണ ലോക്ക്ഡൗൺ നിലനിൽക്കുന്ന ഞായറാഴ്ച ദിവസം പരീക്ഷയ്ക്കായി എങ്ങനെ എത്തിച്ചേരുമെന്ന ആശങ്കിയിലിരുന്ന വിദ്യാർത്ഥികൾക്ക് അഡ്മിറ്റ് കാർഡ് പോലും ലഭിക്കാത്തത് വീണ്ടും ആശയക്കുഴപ്പത്തിലാക്കിയിരിക്കുകയാണ്. ദേശീയതല പരീക്ഷ ആയതിനാൽ കേരളത്തിന് മാത്രമായി തീയതി മാറ്റാനാകില്ലെന്ന നിലപാടിലാണ് പരീക്ഷ നടത്തിപ്പ് ഏജൻസിയായ കൗൺസിൽ ഓഫ് ആർക്കിടെക്ചർ.

ഇന്ന് രാത്രി അഡ്മിറ്റ് കാർഡ് ലഭിച്ചാലും അത് എങ്ങനെ പ്രിൻറ് എടുക്കുമെന്ന ചോദ്യവും വിദ്യാർത്ഥികളുടെ മുന്നിലുണ്ട്. കേരളത്തിലെ 8 ജില്ലകളിലായി 20 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തുമെന്നാണ് കൗൺസിൽ നേരത്തെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ കേന്ദ്രങ്ങൾ ഇന്ന് രാത്രിയോടെ സജ്ജമാക്കുമെന്നും അഡ്മിറ്റ് കാർഡ് പ്രിന്റെടുക്കാനുള്ള സൗകര്യം പരീക്ഷാകേന്ദ്രത്തിൽ ഒരുക്കുമെന്നും കൗൺസിൽ ഓഫ് ആർക്കിടെക്ചർ അധികൃതർ അറിയിച്ചു.

കേരളത്തിലെ കോളേജുകളിലേതുൾപ്പെടെ രാജ്യത്തെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ആർക്കിടെക്ചർ കോഴ്സുകളിലെ പ്രവേശനത്തിനായി നടത്തുന്ന ദേശീയ അഭിരുചി പരീക്ഷയാണ് നാഷണൽ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ). വർഷത്തിൽ രണ്ട് സെഷനുകളായി നടത്തുന്ന പരീക്ഷയുടെ ആദ്യസെഷൻ ജനുവരിയിലാണ് നടന്നത്. രണ്ടു പരീക്ഷയിലെയും മികച്ച സ്‌കോർ ആയിരിക്കും പ്രവേശനത്തിനായി പരിഗണിക്കുക.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here