Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (10-07-2021)

July 10, 2021
Google News 1 minute Read

രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വന്നേക്കാം; കണക്കുകൾ പുറത്ത്

രാജ്യത്തെ കൊവിഡ് മരണനിരക്ക് രേഖപ്പെടുത്തിയതിന്റെ ഇരട്ടിയിലധികം വരുമെന്ന് സൂചിപ്പിക്കുന്ന കണക്കുകൾ പുറത്ത്. ദേശീയ ആരോഗ്യ മിഷന്റെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്.

രാജ്യത്ത് 42,766 പേർക്ക് കൂടി കൊവിഡ്; 1,206 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42,766 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,206 പേർ കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ പതിനൊന്ന് ദിവസത്തിനിടെയുള്ള ഏറ്റവും ഉയർന്ന മരണനിരക്കാണിത്.

കോഴിക്കോട് അഞ്ച് വയസുകാരിയുടേത് അന്ധവിശ്വാസ കൊലപാതകമെന്ന് പ്രാഥമിക നിഗമനം

കോഴിക്കോട് പയ്യാനക്കലിൽ അമ്മ കുഞ്ഞിനെ കൊന്നത് അന്ധവിശ്വാസത്താലെന്ന് പ്രാഥമിക നിഗമനം. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യമില്ലെന്ന് ഡോക്ടർമാരും സ്ഥിരീകരിച്ചു.

ഉദ്യോഗസ്ഥരോട് തട്ടിക്കയറി, പുറത്തു നിന്ന് ഭക്ഷണമെത്തിക്കണമെന്നും ആവശ്യം; സ്വർണക്കടത്ത് കേസിലെ പ്രതികൾക്കെതിരെ ജയിൽ വകുപ്പ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതികളായ റമീസിനും സരിത്തിനുമെതിരെ ജയിൽ വകുപ്പ്. പ്രതികൾ ജയിൽ ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പൂജപ്പുര ജയിൽ സൂപ്രണ്ട് പറയുന്നു. കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.

നരേന്ദ്രമോദി മന്ത്രിസഭയിലെ 42 % മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികൾ ; 90 % പേർ കോടീശ്വരന്മാർ

നരേന്ദ്രമോദി മന്ത്രിസഭയിലെ 42 ശതമാനം മന്ത്രിമാർ ക്രിമിനൽ കേസ് പ്രതികളെന്ന് പഠന റിപ്പോർട്ട്. മന്ത്രിസഭയിലെ തൊണ്ണൂറ് ശതമാനം പേരും കോടീശ്വരന്മാരാണ്. പതിനാല് ശതമാനമാണ് മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യം. മന്ത്രിമാരുടെ ശരാശരി സ്വത്ത് 16.24 കോടി രൂപയാണെന്നും അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റിഫോംസ് തയാറാക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂർ, വയനാട്, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു; ഇന്നത്തെ പെട്രോൾ വില

രാജ്യത്ത് ഇന്ധനവില വീണ്ടും വർധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 27 പൈസയുമാണ് വർധിച്ചത്. ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോൾ വില 101 രൂപ 01 പൈസയായി. ഡീസൽ വില 95 രൂപ 71 പൈസയായി.

Story Highlights: todays news headlines july 10

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here