Advertisement

2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്

July 11, 2021
Google News 1 minute Read

2021-ലെ ജൂനിയർ വിംബിൾഡൺ കിരീടം ഇന്ത്യൻ വംശജനായ അമേരിക്കൻ താരം സമീർ ബാനർജിക്ക്. ഞായറാഴ്ച നടന്ന ഫൈനലിൽ അമേരിക്കൻ താരം തന്നെയായ വിക്ടർ ലിലോവിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സമീറിന്റെ കിരീട നേട്ടം. സ്കോർ: 7-5, 6-3.

2015-ൽ കിരീടം നേടിയ റെയ്ല്ലി ഒപെൽക്കയാണ് സമീറിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയ അമേരിക്കൻ താരം. കഴിഞ്ഞ ആറു വർഷത്തിനിടെ ജൂനിയർ വിംബിൾഡൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടുന്ന ആദ്യ അമേരിക്കൻ താരമാണ് സമീർ.

ഈ കിരീടം നേടുന്ന 12-ാമത്തെ അമേരിക്കൻ താരമാണ് ന്യൂ ജേഴ്സി സ്വദേശിയായ സമീർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here