25
Jul 2021
Sunday

ഇന്നത്തെ പ്രധാന വാർത്തകൾ (12-07-2021)

todays news headlines july 12

സംസ്ഥാനത്ത് ഇന്ന് 7798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തിൽ ഇന്ന് 7798 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.14 ആണ്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 100 മരണങ്ങളാണ് കൊവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 14,686 ആയി.

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക; ആകെ രോഗ ബാധിതർ 19 ആയി

സംസ്ഥാനത്ത് ഒരാൾക്ക് കൂടി സിക വൈറസ് ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശിനിയായ 73കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്.

പഴനിയിൽ മലയാളി യുവതി പീഡനത്തിനിരയായ സംഭവം തമിഴ്‌നാട് പൊലീസ് അന്വേഷിക്കും

പഴനിയിൽ മലയാളി യുവതി പീഡനത്തിനിരയായ സംഭവത്തിൽ തമിഴ്നാട് പൊലീസ് കേസെടുത്തു.ബലാത്സംഗ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.നേരത്ത പഴനി പൊലീസിന് പരാതി നൽകിയപ്പോൾ അവഗണിക്കുന്ന തലത്തിൽ മറുപടി ഉണ്ടായെന്ന പരാതി കുടുംബം ഉന്നയിച്ചിരുന്നു.

‘ഗർഭിണികൾക്ക് പ്രഥമ പരിഗണന; ആക്ഷൻ പ്ലാൻ തയ്യാറാക്കാനും നിർദേശം; സിക ബാധിത മേഖല സന്ദർശിച്ച് കേന്ദ്ര സംഘം

സിക വൈറസ് ബാധിത മേഖലകളിൽ കേന്ദ്ര സംഘം സന്ദർശനം നടത്തി. ആനയറ, പാറശാല എന്നിവിടങ്ങളിലാണ് കേന്ദ്ര സംഘം സന്ദർശനം നടത്തിയത്. ഗർഭണികളിലെ വൈറസ് ബാധ വേഗത്തിൽ കണ്ടെത്തണമെന്നും പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആക്ഷൻ പ്ലാൻ ഉടൻ തയ്യാറാക്കണമെന്നും കേന്ദ്ര സംഘം നിർദേശിച്ചു.

സര്‍ക്കാരിനെതിരെ വീണ്ടും കിറ്റെക്‌സ് എംഡി; വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹാസം

സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കിറ്റെക്‌സ് എംഡി സാബു എം ജേക്കബ്. വ്യവസായ വകുപ്പ് പൊട്ടക്കിണറ്റിലെ തവളയെന്ന് പരിഹസിച്ച സാബു എം ജേക്കബ് തെലങ്കാനയില്‍ കിറ്റെക്‌സിന് രാജകീയ സ്വീകരണമാണ് ലഭിച്ചതെന്നും പറഞ്ഞു.

സരിത്തിന്റെ വെളിപ്പെടുത്തൽ; കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് റിപ്പോർട്ട് നൽകി എഎസ്ജി ഓഫിസ്

തിരുവനന്തപുരം സ്വർണക്കടത്ത് കേസ് പ്രതി സരിത്തിന്റെ വെളിപ്പെടുത്തലിൽ കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന് റിപ്പോർട്ട് നൽകി എഎസ്ജി ഓഫിസ്. നിലവിലെ സാഹചര്യം വിശദമാക്കുന്ന റിപ്പോർട്ടാണ് നൽകിയത്. കോഫെപോസ തടവുകാരെ മുഴുവൻ ജയിൽ മാറ്റണമെന്ന് എഎസ്ജിയുടെ റിപ്പോർട്ടിൽ പറയുന്നു.

ലോക്ക്ഡൗണിന്റെ പേരിൽ കടകൾ അടച്ചിടുന്നു; ആത്മഹത്യയുടെ വക്കിലെന്ന് വ്യാപാരികൾ; മിഠായി തെരുവിൽ പ്രതിഷേധം

ലോക്ക്ഡൗണിന്റെ പേരിൽ കടകൾ തുടർച്ചയായി അടച്ചിടുന്നുവെന്ന് ആരോപിച്ച് കോഴിക്കോട് മിഠായി തെരുവിൽ വ്യാപാരികളുടെ പ്രതിഷേധം. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് കടകൾ തുറക്കാൻ ശ്രമിച്ചത് പൊലീസ് തടഞ്ഞതാണ് പ്രതിഷേധത്തിന് കാരണമായത്. യൂത്ത് കോൺഗ്രസും വ്യാപാര വ്യവസായി ഏകോപന സമിതി അംഗങ്ങളും സംയുക്തമായാണ് പ്രതിഷേധിക്കുന്നത്.

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 മരണം

ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും മധ്യപ്രദേശിലും ഇടിമിന്നലേറ്റ് 68 പേര്‍ക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശില്‍ 41 പേരും രാജസ്ഥാനില്‍ 20 പേരും മധ്യപ്രദേശില്‍ 7 പേരുമാണ് മരിച്ചത്. യുപിയില്‍ പ്രയാഗ് രാജ്, കാണ്‍പുര്‍, ഫിറോസാബാദ്, ആഗ്ര, വാരാണസി, ഉന്നാവ്, ചിത്രകൂട് എന്നിവിടങ്ങളിലാണ് അപകടമുണ്ടായത്. മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുമെന്ന് അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ദുരന്തരത്തില്‍ അനുശോചനം രേഖപ്പെടുത്തി. നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

ഇംഗ്ലണ്ടിനെ കീഴടക്കി ഇറ്റലിക്ക് യൂറോ കപ്പ് കിരീടം; ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് വിജയം സമ്മാനിച്ചത്

ഇംഗ്ലണ്ടിനെ കീഴടക്കിയ ഇറ്റലിക്ക് യൂറോ കപ്പ് കിരീടം. ആവേശം നിറഞ്ഞ ഫൈനല്‍ മത്സരത്തില്‍ ഷൂട്ടൗട്ടിലാണ് ഇറ്റലി വിജയം കണ്ടത്. തകര്‍പ്പന്‍ സേവുകളുമായി കളം നിറഞ്ഞ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂയി ഡോണറുമ്മയാണ് ഇറ്റലിയ്ക്ക് പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ വിജയം സമ്മാനിച്ചത്. പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ 3-2 എന്ന സ്‌കോറിനാണ് ഇറ്റലിയുടെ വിജയം.

Story Highlights: todays news headlines july 12

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top