സ്ത്രീധനത്തിന് എതിരെ സ്ത്രീകള്‍ക്ക് വേണ്ടി ; ഗവര്‍ണര്‍ ഉപവാസം തുടങ്ങി
July 14, 2021
0 minutes Read

സ്ത്രീധനത്തിനും സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്കുമെതിരെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപവാസ സമരം തുടങ്ങി. ഗാന്ധി സ്മാരക നിധി സംഘടിപ്പിക്കുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ചാണ് ഗവര്‍ണര്‍ രാജ്ഭവനില്‍ ഉപവാസമിരിക്കുന്നത്.
ഗാന്ധി സ്മാരക നിധി പ്രവര്‍ത്തകരും തൈക്കാട്ടെ ഓഫീസിനു മുന്നില്‍ ഉപവാസം തുടങ്ങി. വൈകിട്ട് നാലരയ്ക്ക് തൈക്കാട്ടെ ഉപവാസ വേദിയില്‍ ഗവര്‍ണറും എത്തിച്ചേരും. വൈകിട്ട് നാലരയ്ക്ക് അദ്ദേഹം ഗാന്ധി ഭവനിൽ എത്തും. തുടർന്ന് ആറ് മണിക്ക് പ്രാർഥനയോടെ ഉപവാസം അവസാനിപ്പിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.
കേരളത്തിൽ ഇത്തരമൊരു ഉപവാസം ഏറ്റെടുക്കുന്ന ആദ്യ ഗവർണറാണ് ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരിന്‍റെ സ്ത്രീ സുരക്ഷാ പദ്ധതികളെ പറ്റി എടുത്ത് പറഞ്ഞ ഗവർണർ, തന്‍റെ സമയം സ്ത്രീധനത്തിന് എതിരാണെന്ന് വ്യക്തമാക്കിയിരുന്നു.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement