എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പ്; ഇന്ത്യയെ ഗോകുലം കേരള പ്രതിനിധീകരിക്കും

ഈ സീസണിലെ എഎഫ്സി വനിതാ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ ഗോകുലം കേരള പ്രതിനിധീകരിക്കും. വനിതാ ലീഗ് മാറ്റിവച്ചതിനെ തുടർന്നാണ് നടപടി. ലീഗ് ചാമ്പ്യന്മാരാണ് സാധാരണ ഗതിയിൽ എഎഫ്സി വനിതാ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുക. ലീഗ് മാറ്റിവച്ച സാഹചര്യത്തിൽ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഗോകുലം കേരളയെ നിർദ്ദേശിക്കുകയായിരുന്നു. അവസാനം നടന്ന ലീഗിൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്.
ഒഡീഷ്യയിലെ ഭുവനേശ്വറിലാണ് വനിതാ ലീഗിൻ്റെ അഞ്ചാം സീസൺ തീരുമാനിച്ചിരുന്നത്. കൊവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ ലീഗ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: Gokulam Kerala to represent India in AFC Women’s Club Championship
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here