ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ (16-07-2021)
കൊടകര കുഴല്‍പ്പണക്കേസ്; ബിജെപി നേതാക്കൾ പ്രതികളാകില്ല; കുറ്റപത്രം 24ന് സമർപ്പിക്കും
കൊടകര കുഴല്‍പ്പണ കേസില്‍ ബിജെപി നേതാക്കള്‍ പ്രതികളല്ലെന്ന് പൊലീസ്. കേസില്‍ ആകെ 22 പ്രതികളാണുള്ളത്. കേസില്‍ കുറ്റപത്രം ജൂലൈ 24-ന് ഇരിഞ്ഞാലക്കുട കോടതിയിൽ സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
രാജ്യത്ത് 38,949 പുതിയ കൊവിഡ് കേസുകൾ; മരണം 542
രാജ്യത്ത് 24 മണിക്കൂറിനിടെ 38,949 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 542 മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,12,531 ആയി. കഴിഞ്ഞ ദിവസം 40,026 പേർ രോഗമുക്തി നേടിയെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.
പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം
തിരുവനന്തപുരത്ത് പൊലീസിന് നേരെ കഞ്ചാവ് മാഫിയയുടെ ആക്രമണം. നെയ്യാർഡാം പൊലീസിന് നേരെയാണ് ആക്രമണം ഉണ്ടായത്. സംഭവത്തിൽ സി പി ഒ ടിനോ ജോസഫിന് പരിക്കേറ്റു. പ്രതികൾ വനത്തിനുള്ളിൽ ഒളിച്ചതായി പൊലീസ് അറിയിച്ചു.
ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് വകുപ്പുതല റിപ്പോര്‍ട്ട്
സംസ്ഥാനത്ത് ആദിവാസി മേഖലകളില്‍ പകുതിയും ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തതെന്ന് പട്ടികവര്‍ഗ ക്ഷേമ വകുപ്പിന്റെ പഠന റിപ്പോര്‍ട്ട്. സംസ്ഥാനത്തെ 1035 പട്ടിക വര്‍ഗ മേഖലകളില്‍ മികച്ച സൗകര്യം 598 ഇടങ്ങളില്‍ മാത്രമെന്നാണ് കണ്ടെത്തല്‍. അതേസമയം പ്രശ്‌നപരിഹാരത്തിന് പദ്ധതിയുമായി സര്‍ക്കാര്‍ രംഗത്തെത്തി.
കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം
കല്പേനിയിലെ കെട്ടിടങ്ങൾ പൊളിക്കാനുള്ള നീക്കവുമായി ലക്ഷദ്വീപ് ഭരണകൂടം. ഇതുമായി ബന്ധപ്പെട്ട് കെട്ടിട ഉടമകൾക്ക് അഡ്മിനിസ്ട്രേഷൻ നോട്ടീസ് നൽകി. ഏഴ് ദിവത്തിനകം ഉടമകൾക്ക് എതിർപ്പറിയിക്കാം. കവരത്തിയിൽ കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് നൽക്യ നോട്ടീസ് കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു. ഉടമസ്ഥർ രേഖകൾ ഹാജരാക്കിയതിനെ തുടർന്നായിരുന്നു നടപടി.
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍
ഹാരിസണ്‍ കമ്പനി ഉള്‍പ്പെടെ കൈയേറിയ ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ നീക്കം. സംസ്ഥാനത്തെ സിവില്‍ കോടതികളില്‍ ഉടന്‍ കേസ് ഫയല്‍ ചെയ്യുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ വ്യക്തമാക്കി. എല്ലാ കേസുകളും അതാത് ജില്ലാ കളക്ടര്‍മാരുടെ നിരീക്ഷണത്തിലായിരിക്കും. 49 കേസുകളാണ് ഫയല്‍ ചെയ്യുക.
പീഡന പരാതി ഉന്നയിച്ച മയൂഖ ജോണിക്കെതിരെ കേസെടുത്ത് പൊലീസ്
ഒളിമ്പ്യൻ മയൂഖ ജോണിക്കെതിരെ കേസ്. വ്യാജ രേഖ ചമച്ച് പീഡന പരാതി ഉന്നയിച്ചു എന്ന് ആരോപിച്ചാണ് മയൂഖ അടക്കം 10 പേർക്കെതിരെ ആളൂർ പൊലീസ് കേസെടുത്തത്. സുഹൃത്തിന് നേരിടേണ്ടി വന്ന ബലാത്സംഗത്തെക്കുറിച്ച് തുറന്നു പറഞ്ഞതിന് അപകീർത്തിക്കേസാണ് റജിസ്റ്റർ ചെയ്തിരിക്കുന്നത്.
രമേശ് ചെന്നിത്തല എഐസിസിയിലേക്ക്; പഞ്ചാബിന്റെ ചുമതല?
രമേശ് ചെന്നിത്തല കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിലേക്ക്. എഐസിസി ജനറല്‍ സെക്രട്ടറി ആകും. ചെന്നിത്തലയ്ക്ക് പഞ്ചാബിനെ ചുമതല നല്‍കിയേക്കുമെന്നാണ് വിവരം.
കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും വ്യാപാരി നേതാക്കളും ഇന്ന് ചര്‍ച്ച നടത്തും. ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ വ്യാപാരി നേതാക്കള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും അറിയിപ്പു ലഭിച്ചിട്ടുണ്ട്. ഓണം, ബക്രീദ് വിപണികള്‍ മുന്നില്‍ കണ്ട് നിയന്ത്രണങ്ങളിൽ ഇളവുകള്‍ ലഭിക്കുമെന്നാണ് സൂചന.
Story Highlights: todays headlines, news round up
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here