Advertisement

അബിന്‍ ജോസഫിന് കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം

July 16, 2021
Google News 1 minute Read

കേന്ദ്ര കേന്ദ്രസാഹിത്യ അക്കാദമി യുവ പുരസ്‌കാരം 2020 പ്രഖ്യാപിച്ചു. ചെറുകഥാകൃത്ത് അബിന്‍ ജോസഫാണ് മലയാളത്തില്‍ നിന്ന് പുരസ്‌കാരത്തിന് അര്‍ഹനായത്. കല്യാശ്ശേരി തിസീസ് എന്ന ചെറുകഥാ സമാഹാരത്തിനാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവുമാണ് അവാര്‍ഡ്.

മികച്ച ബാലസാഹിത്യകൃതിക്കുള്ള പുരസ്‌കാരത്തിന് കഥാകൃത്ത് ഗ്രേസി അര്‍ഹയായി. ‘വാഴ്ത്തപ്പെട്ട പൂച്ച’ എന്ന രചനയ്ക്കാണ് പുരസ്‌കാരം ലഭിച്ചത്.


അഭിമന്യു ആചാര്യ, കോമള്‍ ജഗദീഷ് ദയലാനി എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായ ഇതരഭാഷാ എഴുത്തുകാര്‍. എന്‍ പി ഹാഫിസ് മുഹമ്മദ്, ഏഴാച്ചേരി രാമചന്ദ്രന്‍, റോസ്‌മേരി, പ്രൊ.എ എം ശ്രീധരന്‍, ഡോ.സി ആര്‍ പ്രസാദ്, ഡോ.സാവിത്രി രാജീവന്‍ എന്നിവര്‍ മലയാളത്തില്‍ നിന്നുള്ള ജൂറി അംഗങ്ങളായി.

Story Highlights: kendra sahitya academy awards, abin joseph

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here