Advertisement

സ്ത്രീധനം വാങ്ങില്ലെന്ന് ഉറപ്പ് നൽകുന്നവർക്ക് മാത്രമേ സർവകലാശാല പ്രവേശനം നൽകാവൂ; ഗവർണർ

July 16, 2021
Google News 0 minutes Read

സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന് ഉ​റ​പ്പ് ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മാ​ത്ര​മേ സ​ര്‍​വ​ക​ലാ​ശാ​ല പ്ര​വേ​ശ​നം ന​ല്‍​കാ​വൂയെന്ന് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. സ്ത്രീ​ധ​ന നിയമം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന് വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഇ​ട​യി​ല്‍ ബോ​ധ​വ​ത്ക​ര​ണം വേ​ണ​മെ​ന്നും അദ്ദേഹം വ്യക്‌തമാക്കി.

ഗ​സ്റ്റ് ഹൗ​സി​ല്‍ വൈ​സ് ചാ​ന്‍​സി​ല​ര്‍​മാ​രു​മാ​യു​ള്ള യോ​ഗ​ത്തി​ന് ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ പ്ര​വേ​ശ​ന സ​മ​യ​ത്തും ബി​രു​ദം ന​ല്‍​കു​ന്ന​തി​ന് മുന്‍പും സ്ത്രീ​ധ​നം വാ​ങ്ങി​ല്ലെ​ന്ന സ​ത്യ​പ്ര​സ്താ​വ​ന ഒ​പ്പി​ട്ട് വാ​ങ്ങ​ണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരളത്തിന്റെ സാമൂഹ്യവും സാമ്പത്തികവും സംസ്‌കാരികവുമായ മണ്ഡലത്തില്‍ സ്ത്രീകള്‍ വലിയ സംഭാവനയാണ് നല്‍കുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല . എല്ലാ മനുഷ്യരുടെയും ആവശ്യമാണ്.

നമ്മുടെ സമൂഹത്തിനായി നമ്മള്‍ ചെയ്യേണ്ട കര്‍ത്തവ്യമാണ്.വിവാഹ സമയത്ത് നിര്‍ബന്ധിച്ചുള്ള സ്ത്രീധനം പാടില്ല. എന്ത് നല്‍കിയാലും അത് വധുവും പിതാവും തമ്മിലുള്ള കൊടുക്കല്‍ വാങ്ങലായിരിക്കണം. അതില്‍ വരനോ വരന്റെ കുടുംബത്തിനോ ഒരു പങ്കുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here