Advertisement

ഓൺലൈൻ ക്ലാസ് മറയാക്കി ചതിക്കുഴി; പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പൊലീസ് മേധാവി

July 18, 2021
Google News 1 minute Read
online class exploitation cases to be probed by special team

ഓൺലൈൻ ക്ലാസ് മറയാക്കി നടത്തുന്ന ചതിക്കുഴി സംബന്ധിച്ച കേസുകളഅ# കേസുകൾ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസ്. സൈബർ സെല്ലിലെയും സൈബർ സ്റ്റേഷനിലെയും ഉദ്യോഗസ്ഥർ അടങ്ങുന്ന സംഘമാണ് അന്വേഷിക്കുക. ഓൺലൈൻ ക്ലാസിലെവിദ്യാർത്ഥികളെ ഇരകളാക്കുന്ന ചതിക്കുഴിയെ കുറിച്ചുള്ള 24 വാർത്തയ്ക്ക് പിന്നാലെയാണ് നടപടി.

അധ്യാപകനെന്നോ, സുഹൃത്തെന്നോ ചമഞ്ഞ് വിദ്യാർത്ഥികളെ വിളിക്കുകയും, അവരിൽ നിന്ന് മോശം ചിത്രം തട്ടിയെടുത്ത് പിന്നീട് ഭീഷണിപ്പെടുത്തുകയുമാണ് ഈ സംഘത്തിന്റെ പ്രവർത്തന രീതി. പതിനെട്ട് വയസിൽ താഴെയുള്ള വിദ്യാർത്ഥികളാണ് കൂടുതലായും ഈ തട്ടിപ്പിന് ഇരയാകുന്നത്. മഞ്ചേരിയിലും ചങ്ങരംകുളത്തും പുതിയ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കേസുകൾ ഗൗരവമായി കാണുന്നെന്നും ശക്തമായ നടപടിയുണ്ടാകുമെന്നും എസ്പി അറിയിച്ചു. കേസുകളിൽ പോക്‌സോ കേസ് ചുമത്തും. വിദ്യാർത്ഥികളും രക്ഷിതാക്കളും ജാഗ്രത പാലിക്കണമെന്ന് എസ്പി നിർദ്ദേശം നൽകി. വിദ്യാർത്ഥികൾ നെറ്റ് കോളുകളോ പരിചയമില്ലാത്ത കോളുകളോ അറ്റൻഡ് ചെയ്യരുതെന്നും എസ്പി മുന്നറിയിപ്പ് നൽകി.

Story Highlights: online class

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here