Advertisement

‘പാർട്ടിക്കാർഡില്ലാത്ത പാർട്ടി മെമ്പർ’; അന്തരിച്ച കവി ഒഎൻവി സിപിഐഎം സഹയാത്രികനായിരുന്നെന്ന് വെളിപ്പെടുത്തൽ

July 21, 2021
Google News 1 minute Read
onv cpim sympathizer

അന്തരിച്ച കവി ഒഎൻവി സിപിഐഎം സഹയാത്രികനായിരുന്നെന്ന് (onv cpim sympathizer) വെളിപ്പെടുത്തി പിരപ്പൻകോട് മുരളിയുടെ പുസ്തകം. കഴിഞ്ഞ ദിവസം പ്രകാശനം ചെയ്ത എന്റെ ഒഎൻവി എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. പാർട്ടിക്കാർഡില്ലാത്ത പാർട്ടി മെമ്പറായിരുന്നു ഒഎൻവി എന്ന് പിരപ്പൻകോട് മുരളി ട്വന്റിഫോറിനോട് പറഞ്ഞു .

കമ്മ്യൂണിസ്റ്റ് സഹയാത്രികനായിരുന്നു മലയാളത്തിന്റെ പ്രിയ കവി അന്തരിച്ച ഒ എൻ വി കുറുപ്പ് . ഇടതു മുന്നണിയിൽ സി പി ഐക്ക് നൽകിയ തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിൽ ഒഎൻവി മത്സരിച്ചിട്ടുമുണ്ട്. ഒ എൻ വി സി പി ഐ ക്കാരനെന്നത് തെറ്റിദ്ധാരണയെന്ന് പറയുന്നു പിരപ്പൻകോട് മുരളി.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോൽവിയെ തുടർന്ന് ഒഎൻവിയെ രാജ്യസഭയിലെത്തിക്കാൻ സി പി ഐ എം നീക്കം നടത്തിയിരുന്നെന്നും പിരപ്പൻകോട് മുരളി. അനുകൂലമായിരുന്നില്ല ഒഎൻവിയുടെ പ്രതികരണം.

Read Also: ഒഎൻവിയുടെ എക്കാലവും കേൾക്കാൻ കൊതിക്കുന്ന 12 മികച്ച ഹിറ്റുകൾ

2006 ൽ വി എസിന് സ്ഥാനാർത്ഥിത്വം നിഷേധിച്ചത് ഒ എൻ വിയെ വേദനിപ്പിച്ചു. പാർട്ടി നിലപാട് തിരുത്തിയപ്പോൾ വി എസിന്റെ കൺവെൻഷന് സ്വന്തം ചെലവിലാണ് ഒ എൻ വി മലമ്പുഴ മണ്ഡലത്തിലേക്ക് തന്നെയും കുട്ടിപ്പോയത്. കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിലെ ചതിയുടെ ചരിത്രം തുടങ്ങുന്നത് 96 ൽ വി എസിനെ. മാരാരിക്കുളത്ത് തോൽപ്പിച്ചപ്പോഴെന്നും പുസ്തകത്തിലുണ്ട്. എഴുത്തുകാരനും നാടകകൃത്തുമായ പിരപ്പൻകോട് മുരളി സിപിഐ എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയംഗമാണ്.

Story Highlights: onv cpim sympathizer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here