30
Jul 2021
Friday

സ്മൃതി ഇറാനിക്കെതിരെ അശ്ലീല ഫേസ്ബുക്ക് പോസ്റ്റ്; പ്രൊഫസര്‍ കോടതിയില്‍ കീഴടങ്ങി

കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരേ ഫേസ്‌ബുക്കിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ സംഭവത്തില്‍ പ്രൊഫസര്‍ കോടതിയില്‍ കീഴടങ്ങി. പ്രൊഫസര്‍ ഷഹര്‍യാര്‍ അലിയാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജി അനുരാഗ് കുമാറിന് മുന്‍പാകെ ജാമ്യാപേക്ഷ സമര്‍പ്പിച്ച്‌ കീഴടങ്ങിയത്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

Read Also: അവാര്‍ഡുകളെല്ലാം എന്‍റെ കാലിന് തുല്യമാണ്, എ.ആര്‍ റഹ്മാനോ, ആരാണയാള്‍?; വിവാദ പരാമര്‍ശവുമായി നന്ദമുരി ബാലകൃഷ്ണ

കേന്ദ്ര വനിതാ-ശിശു വികസന മന്ത്രിക്കെതിരേ അപകീര്‍ത്തികരമായ ഫേയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവെച്ചതിന് മാര്‍ച്ചിലാണ് ഫിറോസാബാദ് പോലീസ് ഷഹര്‍യാര്‍ അലിക്കെതിരേ കേസെടുത്തത്. സംഭവത്തിന് പിന്നാലെ എസ്.ആര്‍.കെ കോളേജില്‍ നിന്ന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അറസ്റ്റില്‍ നിന്ന് സംരക്ഷണം നല്‍കണമെന്നാവശ്യപ്പെട്ടുകൊണ്ട് ജൂലായ് തുടക്കത്തില്‍ ഷഹര്‍യാര്‍ അലി നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

മുന്‍കൂര്‍ ജാമ്യാപേക്ഷ അലഹബാദ് ഹൈക്കോടതിയും തള്ളിയിരുന്നു. പ്രൊഫസറുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്ന വാദത്തിന് പ്രഥമദൃഷ്ട്യാ തെളിവില്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തല്‍.

Story Highlights: Akshay Kumar donates Rs 1 crore for school in jammu and kashmir

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top